ചാമ്പ്യൻസ് ലീഗിൽ കരുത്തരായ റയൽ മഡ്രിഡിനെ അട്ടിമറിച്ച എഫ്.സി ഷെരീഫ് എന്ന ഷെരീഫ് ടിറാസ്പോൾ കുഞ്ഞൻ ക്ലബിന്റെ വിവരങ്ങൾ തിരയാത്ത ഫുട്ബാൾ ആരാധകരില്ല. ആദ്യ മത്സരത്തിൽ ഷാക്തറിനെയും തോൽപിച്ച ഇൗ ടീം ഇത്തവണ കറുത്ത കുതിരാകളാവുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
കിഴക്കൻ യൂറോപ്പിലെ ചെറുരാജ്യമായ മൾഡോവയിലെ ട്രാൻസ്നിസ്ട്രിയ പ്രവിശ്യയിലെ ടിറാസ്പോൽ നഗരത്തിലെ ക്ലബാണിത്. യൂറോപ ലീഗ് ഗ്രൂപ് ഘട്ടത്തിൽ നാലുവട്ടം മത്സരിച്ചിട്ടുണ്ടെങ്കിലും ചാമ്പ്യൻസ് ലീഗ് ഗ്രൂപ് ഘട്ടത്തിലെത്തുന്നത് ആദ്യം.
മൾഡോവ സർക്കാറുമായി വിഘടിച്ച് പ്രത്യേക പ്രവിശ്യയായി നിലനിൽക്കുന്ന (അന്താരാഷ്ട്രതലത്തിൽ ഇതിന് അംഗീകാരമില്ല) ട്രാൻസ്നിസ്ട്രിയ നിയന്ത്രിക്കുന്ന ശരീഫ് ഹോൾഡിങ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളയാണ് എഫ്.സി ശരീഫ്.
യുവേഫ ക്ലബ് കോഎഫിഷ്യന്റ് റാങ്കിങ്ങിൽ 58ാം സ്ഥാനത്താണ് ക്ലബ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.