ബ്യൂണസ് ഐറിസ്: ടീമിലെ 20 പേർക്ക് കോവിഡ്, രോഗബാധയുള്ളതിനാൽ പകരക്കാരനില്ലാതെ നാലു ഗോളിമാരും പുറത്ത്, കഷ്ടി ടീം ഇറക്കാൻ ആവശ്യമായ 11 പേർ മാത്രം. ഒരാൾ പോലും പകരം ഇറങ്ങാനില്ല. എന്തുചെയ്യുെമന്ന് നാലുവട്ടം ആലോചനക്കൊടുവിൽ മധ്യനിര താരം എൻഡോ പെരസിനെ ഗോൾപോസ്റ്റിൽ കാവൽ നിർത്തി ടീം കളി തുടങ്ങുന്നു. ഒട്ടും മോശക്കാരല്ലാത്ത െകാളംബിയൻ ടീം സാൻറ ഫേ ആണ് എതിരാളികൾ. മത്സരമാകട്ടെ, ലാറ്റിൻ അമേരിക്കൻ മുൻനിരക്കാർ മാറ്റുരക്കുന്ന കോപ ലിബർട്ടഡോറസ് കപ്പും.
ഒട്ടും പതറാതെ മനോഹരമായി കളി നയിച്ച സംഘം അവസാന വിസിൽ പൂർത്തിയാക്കുേമ്പാൾ മടങ്ങിയത് ആധികാരിക ജയവുമായി. സ്കോർ 2-1.
ആദ്യ ആറു മിനിറ്റിൽ തന്നെ രണ്ടു ഗോളുകളുമായി ഏറെ മുന്നിലെത്തിയ റിവർ േപ്ലറ്റ് എതിർനിരയുടെ പകുതിയിൽ പരമാവധി കളി നിർത്താനായിരുന്നു തിടുക്കം കാണിച്ചത്. സാൻറ ഫെയാകട്ടെ, അവസരം മുതലാക്കാൻ മറന്നു. 'പുതിയ കാവൽക്കാരൻ' പെരസ് അപകട മുനമ്പിലായതിനാൽ അർജൻറീന ക്ലബിെൻറ പ്രതിരോധനിരയും ഇരട്ടി കരുതലെടുത്തു. ഇതോടെ, ഗോളി പെരസിന് ആകെ നേരിടേണ്ടിവന്നത് നാലു ഷോട്ടുകൾ. അതിൽ 73ാം മിനിറ്റിൽ കെൽവിൻ ഒസോറിയോ ലക്ഷ്യം കാണുകയും ചെയ്തു. മറുവശത്ത്, ഫാബ്രിസിയോ ആംഗിലേരി, ജൂലിയൻ അൽവാരെസ് എന്നിവരായിരുന്നു റിവർ േപ്ലറ്റ് സ്കോറർമാർ. ഗ്രൂപിൽ റിവർ േപ്ലറ്റ് ആണ് ഒന്നാമത്.
നാലു ഗോളികളും കോവിഡ് പോസിറ്റീവായതിനാൽ യൂത്ത് ടീം ഗോളിയെ ഇറക്കാൻ അനുമതി തേടിയിരുന്നുവെങ്കിലും ലാറ്റിൻ അമേരിക്കൻ ഫുട്ബാൾ കോൺഫെഡറേഷൻ അനുമതി നൽകിയിരുന്നില്ല. കോവിഡ് സാഹചര്യം പരിഗണിച്ച് 50 താരങ്ങളെ വരെ രജിസ്റ്റർ ചെയ്യാൻ നേരത്തെ അനുമതി നൽകിയിരുന്നുവെങ്കിലും റിവർ േപ്ലറ്റ് 32 പേരെ മാത്രമേ രജിസ്റ്റർ ചെയ്തിരുന്നുള്ളൂ. അതോടെയാണ് മുൻ അർജൻറീന മിഡ്ഫീൽഡ് ജനറൽ പെരസിന് ഗോളിയായി നറുക്കുവീണത്. യഥാർഥ ഗോളിയെ വിളിച്ച് ആവശ്യമായ ഉപദേശങ്ങൾ തേടിയ ശേഷമായിരുന്നു ഗ്ലൗ അണിഞ്ഞത്.
അഞ്ചു കളികളാണ് ഓരോ ടീമും പൂർത്തിയാക്കിയത്. റിവർേപ്ലറ്റിന് ഒമ്പതു പോയിൻറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.