2019ന് ശേഷം ഇതാദ്യാമായി എഫ്.എ കപ്പ് ഫൈനലിലെത്തി മാഞ്ചസ്റ്റർ സിറ്റി. റിയാസ് മെഹ്റസിന്റെ ഹാട്രിക് കരുത്തിലാണ് സിറ്റിയുടെ നേട്ടം. ഷെഫീൽഡ് യുണൈറ്റിനെതിരെ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 3-0ത്തിനാണ് സിറ്റി ജയിച്ചത്.
കഴിഞ്ഞ മൂന്ന് എഡിഷനുകളിലും ടൂർണമെന്റിന്റെ സെമിഫൈനലിലെത്താൻ സിറ്റിക്ക് സാധിച്ചിരുന്നുവെങ്കിലും ഫൈനലിലെത്താനായിരുന്നില്ല. ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അല്ലെങ്കിൽ ബ്രിറ്റൺ & ഹൂവ് അൽബിയോൺ എന്നീ ടീമുകളിലാരെങ്കിലുമായിരിക്കും സിറ്റിയെ നേരിടുക. ജൂൺ മൂന്നിനാണ് ടൂർണമെന്റിന്റെ ഫൈനൽ നടക്കുക.
മത്സരത്തിന്റെ ആദ്യ പകുതിയിൽ ഷെഫീൽഡ് യുണറ്റൈഡിന് സിറ്റിക്ക്മേൽ ചെറിയ ആധിപത്യമുണ്ടായിരുന്നുവെങ്കിലും ആദ്യ ഗോൾ പിറന്നതോടെ കഥമാറി. 43ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയാണ് സിറ്റിയുടെ ആദ്യഗോൾ പിറന്നത്.
61,66 മിനിറ്റുകളിൽ രണ്ട് ഗോൾ കൂടി നേടി റിയാദ് മെഹ്റസ് ഹാട്രിക് തികച്ചു. 1958ൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അലക്സ് ഡാവ്സണിന് ശേഷം ഇതാദ്യമായാണ് ഒരു താരം എഫ്.എ കപ്പ് സെമി ഫൈനലിൽ ഹാട്രിക് തികക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.