സൂറിക്: കാൽപന്തിൽ ലോകത്തെ ഏറ്റവും മികച്ചവനു കാതോർത്ത് കളിയാരാധകർ കാത്തിരിക്കുേമ്പാൾ അവസാന മുത്തം ആർക്ക്? കഴിഞ്ഞ വർഷം കോവിഡിൽ മുടങ്ങിയ പ്രഖ്യാപനം ഇന്ന് നടക്കും.
ബയേൺ മ്യൂണിക്കിെൻറ സ്വന്തം സ്ട്രൈക്കറായ പോളണ്ട് താരം റോബർട്ട് ലെവൻഡോവ്സ്കിയും അർജൻറീനയുടെ പി.എസ്.ജി താരം ലയണൽ മെസ്സിയുമാണ് സാധ്യതപട്ടികയിൽ മുന്നിൽ.
കഴിഞ്ഞ സീസണിൽ 29 കളികളിൽ 41 ഗോളുമായി 2020ലെ ഏറ്റവും മികച്ച പുരുഷ താരത്തിനുള്ള ഫിഫ പുരസ്കാരം ലെവൻഡോവ്സ്കി സ്വന്തമാക്കിയിരുന്നു. അതേ നേട്ടം ബാലൺ ദി ഓറിലും പിടിയിലൊതുക്കാനാകുമെന്നാണ് താരത്തിെൻറ പ്രതീക്ഷ. എന്നാൽ, ബാഴ്സക്കൊപ്പം അവസാന സീണിൽ 30 ഗോൾ നേടിയ മെസ്സി കോപ അമേരിക്കയിൽ അർജൻറീനയെ ജേതാക്കളാക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. 28 വർഷത്തെ കാത്തിരിപ്പാണ് അതോടെ അർജൻറീന മെസ്സിക്കൊപ്പം പഴങ്കഥയാക്കിയത്. ഇത്തവണയും മെസ്സി സ്വന്തമാക്കിയാൽ ഏഴാം തവണയെന്ന റെക്കോഡ് കുറിക്കും.
ഫ്രാൻസിെൻറ റയൽ താരം കരീം ബെൻസേമ, പുതുതായി യുനൈറ്റഡിലെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ, കിലിയൻ എംബാപ്പെ, എർലിങ് ഹാലൻഡ്, നെയ്മർ, മുഹമ്മദ് സലാഹ് തുടങ്ങിയവരും സാധ്യത പട്ടികയിലുണ്ട്. ബാഴ്സ ക്യാപ്റ്റൻ അലക്സിയ പുടെലാസാണ് വനിതകളിൽ മുന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.