ബാഴ്സലോണ: ബയേൺ മ്യൂണിക് ഏൽപിച്ച ആഘാതം ദിവസങ്ങൾ കഴിഞ്ഞിട്ടും ബാഴ്സലോണയെ വിെട്ടാഴിഞ്ഞിട്ടില്ല. ടീമിെൻറ മുന്നോട്ടുള്ള യാത്രക്ക് അടിമുടി അഴിച്ചുപണിക്ക് ഒരുങ്ങുകയാണ് ക്ലബ്. മാനേജ്മെൻറ് തലത്തിലും മാറ്റംവേണമെന്ന് ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള കളിക്കാർ ആവശ്യപ്പെടുന്നുണ്ട്. കളിക്കാർ, പരിശീലകസംഘം എന്നിവയിലും മാറ്റമുണ്ടാവുമെന്നുറപ്പായി.
ക്വിക്വെ സെറ്റ്യാെൻറ പുറത്താക്കൽ ഇനി ഒൗദ്യോഗികമായി പ്രഖ്യാപിക്കേണ്ട ആവശ്യമേയുള്ളൂ. ചാമ്പ്യൻസ് ലീഗിലെ 8-2െൻറ തോൽവിയോടെ ആ ശീട്ട് കീറിക്കഴിഞ്ഞു. ആരാണ് പുതിയ പരിശീലകൻ എന്നാണ് ചർച്ച. നെതർലൻഡ്സ് കോച്ച് റൊണാൾഡ് കോമാെൻറ പേരാണ് ഉയർന്നു കേൾക്കുന്നത്. ബാഴ്സലോണ നേരത്തെതന്നെ കോമാനായി ശ്രമിച്ചിരുന്നെങ്കിലും സമ്മതം മൂളിയില്ല. എന്നാൽ, ഇക്കുറി അദ്ദേഹം അംഗീകരിച്ചതായാണ് റിപ്പോർട്ട്. എന്നാൽ, 2018ൽ നെതർലൻഡ്സ് പരിശീലകനായി ചുമതലയേറ്റ കോമാന് 2022 ലോകകപ്പ് വരെ കരാറുണ്ട്.
ക്ലബിെൻറ ഔദ്യോഗിക സ്ഥിരീകരണമായില്ലെങ്കിലും കോമാനുമായി ബാഴ്സലോണ ധാരണയിലെത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആറു സീസണുകളിലായി ബാഴ്സലോണക്കായി 192 മത്സരം കളിച്ച താരം കൂടിയാണ് ഇദ്ദേഹം. ഇതിനിടക്ക് 4 ലാലിഗ കിരീടവും കോപ്പ ഡെൽറെയും യൂറോപ്യൻ കപ്പും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 1998-2000 കാലയളവിൽ ലൂയിസ് വാൻഗാൽ ബാഴ്സലോണ കോച്ചായിരുന്നപ്പോൾ, കോമൻ അസിസ്റൻറായുണ്ടായിരുന്നു. നെതർലൻറ് ഫുട്ബാൾ അസോസിയേഷൻ കരാർ അവസാനിപ്പിക്കാൻ അദ്ദേഹത്തെ അനുവദിച്ചതായും വിവരമുണ്ട്. നേരത്തെ അയാക്സ്, ബെൻഫിക്ക, പി.എസ്.വി, വലൻസിയ, സതാംപ്ടൺ, എവർട്ടൺ ടീമുകളെയെല്ലാം പരിശീലിപ്പിച്ചിട്ടുണ്ട്. ബാഴ്സയിലെത്തിയാൽ സൂപ്പർ താരം ലയണൽ െമസ്സിയെ ക്ലബിനൊപ്പം പിടിച്ചു നിർത്തുകയെന്നതാവും കോമെൻറ പ്രഥമ ജോലി.
കോമാനോടൊപ്പം മുൻ ടോട്ടൻഹാം കോച്ച് മൗറീസിയോ പൊച്ചട്ടിനോയായിരുന്നു കറ്റാലന്മാരുടെ പ്രധാന ടാർഗറ്റ്. ഒടുവിൽ മുൻ ബാഴ്സലോണ താരത്തിന് തന്നെ നറുക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം.
കഴിഞ്ഞ സീസണുകളിലായി ഉയർന്നുകേട്ട ട്രാൻസ്ഫർ ഇക്കുറി എന്തു വിലകൊടുത്തും നടത്തണമെന്നാണ് ക്ലബ് ഡയറക്ടർ ബോർഡിലെ ആവശ്യം. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിൽ ഇൗശ്രമം ഉപേക്ഷിച്ചിരുന്നെങ്കിലും ചാമ്പ്യൻസ് ലീഗിലെ തോൽവിയോടെ കാര്യങ്ങൾ മാറിമറിഞ്ഞു.
ആറുകോടി യൂറോയും (532 കോടി രൂപ) ഗ്രീസ്മാനുമാണ് ബാഴ്സ മുന്നോട്ടുവെക്കുന്ന ഒാഫർ. പി.എസ്.ജി എങ്ങനെ പ്രതികരിക്കുമെന്ന് കാത്തിരുന്നു കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.