ബ്രസീൽ ഇതിഹാസ താരം റൊണാള്‍ഡിഞ്ഞോയുടെ മകൻ ജാവോ മെൻഡിസ് ബാഴ്സലോണ യൂത്ത് അക്കാദമിയിൽ ചേർന്നു. താരവുമായി കരാർ ഒപ്പിട്ട വിവരം വ്യാഴാഴ്ച സ്പാനിഷ് ക്ലബ് തന്നെയാണ് വ്യക്തമാക്കിയത്.
ബ്രസീലിയന്‍ സീരി ബി ക്ലബ് ക്രൂസെറിയോയുമായുള്ള ബന്ധം അവസാനിപ്പിച്ചാണ് 18കാരനായ ജാവോ ബാഴ്സയിലെത്തിയത്. ജാവോ ജനുവരി മുതല്‍ തന്നെ ബാഴ്‍സയില്‍ എത്തി തയാറെടുപ്പുകള്‍ തുടങ്ങിയതായി നേരത്തെ സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ട്രയല്‍ കൂടി പാസായതോടെ ബാഴ്സയുമായി ഉടൻ കരാറിലെത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് കരാർ ഒപ്പിട്ട വിവരം ക്ലബ് തന്നെ പുറത്തുവിട്ടത്. 2024 സമ്മർ വരെയാണ് കരാർ കലാവധിയെന്ന് ഇ.എസ്.പി.എൻ റിപ്പോർട്ട് ചെയ്തു.
നിലവിൽ ബാഴ്സയുടെ അംബാസഡറായ റൊണാൾഡിഞ്ഞോ, 2003 മുതൽ 2008 വരെ ക്ലബിനായി പന്തു തട്ടിയിട്ടുണ്ട്. ബാഴ്സക്കായി 200ലധികം മത്സരങ്ങൾ കളിക്കുകയും നൂറിനടുത്ത് ഗോളുകൾ നേടുകയും ചെയ്തിരുന്നു.
ഈ കാലയളവിൽ ടീം ചാമ്പ്യൻസ് ലീഗ് കിരീടവും രണ്ടു ലാ ലീഗ കീരിടങ്ങളും നേടുന്നതിൽ താരം നിർണായക പങ്കുവഹിച്ചു. 2002ൽ ഫിഫ ലോകകപ്പ് നേടിയ ബ്രസീൽ ടീമിലും റൊണാൾഡിഞ്ഞോ അംഗമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.