റിയാദ് കിങ് സൗദ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ എത്തിയ പതിനായിരക്കണക്കിന് അൽ നസ്ർ ആരാധകരുടെ ആവേശം അണപൊട്ടിയൊഴുകിയ നിമിഷം. കരുത്തരായ അൽ അഹ്‍ലിയുമായുള്ള പോരിൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പട രണ്ടിനെതിരെ മൂന്ന് ഗോളുകളുമായി ലീഡിൽ നിൽക്കുന്ന സമയം. 52 ാം മിനിറ്റിൽ സാദിയോ മാനേ നൽകിയ മനോഹരമായ പാസിൽ റോണോയുടെ ഗംഭീര ഫിനിഷ്.
ഗോൾ പോകുന്നതന് തടയാനായി വലയം ചെയ്ത അൽ അഹ്‍ലി പ്രതിരോധ നിരയെയും ഗോളിയെയും കബളിപ്പിച്ച് ബോക്സിന് പുറത്ത് നിന്ന് അൽ നസ്ർ മുന്നേറ്റക്കാരനായ റൊണാൾഡോ ഇടങ്കാലുകൊണ്ട് തൊടുത്തുവിട്ട പന്ത് ഗോൾ പോസ്റ്റിനുള്ളിലേക്ക് ചീറിപ്പാഞ്ഞു. മത്സരത്തിലെ രണ്ടാം ഗോളിന് പിന്നാലെ തന്റെ ‘Siuu’ ശൈലിയിലുള്ള ഗോളടി ആഘോഷവും റോണോ ആരാധകർക്കായി കാഴ്ചവെച്ചു. അതോടെ, ആരാധകർ തിങ്ങിനിറഞ്ഞ സ്റ്റേഡിയം കുലുങ്ങി.
റൊണാൾഡോയുടെ ഗോൾ, സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. പല രീതിയിലുള്ള വിമർശനങ്ങൾ ഉയരുമ്പോഴും തന്റെ പടയോട്ടത്തിന് തടയിടാൻ പോന്ന പോരാളികളാരും സൗദി മണ്ണിലില്ല എന്ന് ഒരിക്കൽ കൂടി തെളിയിക്കുന്ന പ്രകടനമായിരുന്നു റോണോ കാഴ്ചവെച്ചത്.
റിയാദ് മെഹ്റസും റോബർട്ടോ ഫെർമീഞ്ഞോയുമുൾപ്പെടെയുള്ള സൂപ്പർ താരങ്ങൾ അണിനിരന്ന സൗദി പ്രൊലീഗിലെ കരുത്തരായ അൽ അഹ്ലിയെ മൂന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു (4-3) അൽ നസ്ർ തകർത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.