ആഘോഷത്തിലും താരമായി റോണാൾഡോ; ദറഇയ നൈറ്റ്സ് ഇവന്റിനെത്തി

റിയാദ്​: പൗരാണിക നഗരമായ റിയാദിലെ ദറഇയയിൽ നടക്കുന്ന ‘ദറഇയ സീസൺ’ ആഘോഷം കാണാനെത്തി പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്​റ്റ്യാനോ റൊണാൾഡോ. ‘ദറഇയ നൈറ്റ്സ് ഇവന്റ്’ എന്ന പരിപാടിയാണ്​ അദ്ദേഹം സന്ദർശിച്ചത്​. അൽ നസ്​ർ ക്ലബിൽ ചേർന്ന്​ സൗദി തലസ്ഥാന നഗരത്തിലേക്ക് താമസം മാറ്റിയ ശേഷം റൊണാൾഡോ സന്ദർശിക്കുന്ന ആദ്യ ആഘോഷ പരിപാടിയാണിത്​.

സൗദി കായിക മന്ത്രി അമീർ അബ്​ദുൽ അസീസ് ബിൻ തുർക്കി ദറഇയയിൽ റൊണാൾഡോയെ സ്വീകരിച്ചു​. താരം കായിക മന്ത്രിയോടൊപ്പം ദറഇയയിലെ ലബനാൻ റസ്​റ്ററന്റിൽ ഇരിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്​. ദറഇയ സീസണിന്റെ ഭാഗമായി ജനുവരി ഒന്നിനാണ്​ ‘ദറഇയ നൈറ്റ്സ് ഇവന്റ്’​ ആരംഭിച്ചത്​. ഫെബ്രുവരി 23 വരെ തുടരും.



Tags:    
News Summary - Ronaldo participated in the Daraiya fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.