പാരീസ്: ബൂട്ടഴിക്കുന്നതിന് മുമ്പ് ലയണൽ മെസ്സിയേക്കാൾ കൂടുതൽ ബാലൺ ദി ഓർ പുരസ്കാരങ്ങൾ നേടിയെടുക്കുകയെന്നതാണ് തന്റെ ഏക ലക്ഷ്യമെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞതായി ഫ്രാൻസ് ഫുട്ബാൾ എഡിറ്റർ ഇൻ ചീഫ് പാസ്കൽ ഫെറെ. ബാലൺ ദി ഓർ പുരസ്കാരം നൽകുന്ന പ്രസിദ്ധീകരണമാണ് ഫ്രാൻ ഫുട്ബാൾ.
ഇക്കുറി ബാലൺ ദി ഓർ നേടാൻ ഏറ്റവും കൂടുതൽ സാധ്യത കൽപിക്കപ്പെടുന്ന താരമാണ് അർജന്റീനയുടെ പി.എസ്.ജി താരമായ മെസ്സി. പോളണ്ടിന്റെ ബയേൺ മ്യൂണിക് താരം റോബർട് ലെവൻഡോസ്കിയിൽ നിന്നാണ് മെസ്സിക്ക് കനത്ത വെല്ലുവിളി നേരിടുന്നത്. ഇത്തവണയും മെസ്സി സ്വന്തമാക്കിയാൽ ഏഴാം തവണയെന്ന റെക്കോഡ് മെസ്സി കുറിക്കും. അഞ്ചുതവണയാണ് റൊണാൾഡോ ബാലൻ ഡി ഓർ സ്വന്തമാക്കിയത്.
'റൊണാൾഡോക്ക് ഒരേയൊരു അഭിലാഷമേയുള്ളൂ, അത് മെസ്സിയെക്കാൾ കൂടുതൽ ബാലൺ ദി ഓർ നേടി വിരമിക്കുക എന്നതാണ്' -ഫെറെ ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു. ഇക്കാര്യം പോർചുഗീസ് താരം തന്നോട് പറഞ്ഞതായി ഫെറെ വെളിപ്പെടുത്തി. കഴിഞ്ഞ ആറുവർഷമായി ഫെറെയാണ് പുരസ്കാര വിതരണത്തിന്റെ ചുക്കാൻ പിടിക്കുന്നത്.
കഴിഞ്ഞ വർഷം കോവിഡിൽ മുടങ്ങിയ ബാലൺ ദി ഓർ പ്രഖ്യാപനം ഇന്ന് നടക്കും. ബയേൺ മ്യൂണിക്കിെൻറ സ്വന്തം സ്ട്രൈക്കറായ പോളണ്ട് താരം റോബർട്ട് ലെവൻഡോവ്സ്കിയും അർജൻറീനയുടെ പി.എസ്.ജി താരം ലയണൽ മെസ്സിയുമാണ് സാധ്യതപട്ടികയിൽ മുന്നിൽ.
കഴിഞ്ഞ സീസണിൽ 29 കളികളിൽ 41 ഗോളുമായി 2020ലെ ഏറ്റവും മികച്ച പുരുഷ താരത്തിനുള്ള ഫിഫ പുരസ്കാരം ലെവൻഡോവ്സ്കി സ്വന്തമാക്കിയിരുന്നു. അതേ നേട്ടം ബാലൺ ദി ഓറിലും പിടിയിലൊതുക്കാനാകുമെന്നാണ് താരത്തിെൻറ പ്രതീക്ഷ. എന്നാൽ, ബാഴ്സക്കൊപ്പം അവസാന സീണിൽ 30 ഗോൾ നേടിയ മെസ്സി കോപ അമേരിക്കയിൽ അർജൻറീനയെ ജേതാക്കളാക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. 28 വർഷത്തെ കാത്തിരിപ്പാണ് അതോടെ അർജൻറീന മെസ്സിക്കൊപ്പം പഴങ്കഥയാക്കിയത്.
ഫ്രാൻസിെൻറ റയൽ താരം കരീം ബെൻസേമ, പുതുതായി യുനൈറ്റഡിലെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ, കിലിയൻ എംബാപ്പെ, എർലിങ് ഹാലൻഡ്, നെയ്മർ, മുഹമ്മദ് സലാഹ് തുടങ്ങിയവരും സാധ്യത പട്ടികയിലുണ്ട്. ബാഴ്സ ക്യാപ്റ്റൻ അലക്സിയ പുടെലാസാണ് വനിതകളിൽ മുന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.