ലണ്ടൻ: കളിക്കാരെൻറ കുപ്പായം പൂർണമായും അഴിച്ച് പരിശീലക കുപ്പായത്തിൽ ഇരിപ്പുറപ്പിച്ച് വെയ്ൻ റൂണി. ഇംഗ്ലണ്ടിനും മാഞ്ചസ്റ്റർ യുനൈറ്റഡ്, എവർട്ടൻ, ഡെർബി കൗണ്ടി തുടങ്ങിയ ക്ലബുകളിലുമായി നീണ്ട രണ്ടു പതിറ്റാണ്ട് ദൈർഘ്യമേറിയ ഫുട്ബാൾ കരിയറിനാണ് 35ാം വയസ്സിൽ റൂണി വിസിൽ മുഴക്കുന്നത്.
കഴിഞ്ഞ വർഷം മുതൽ രണ്ടാം ഡിവിഷൻ ക്ലബായ ഡെർബി കൗണ്ടിയുടെ കളിക്കാരനും പരിശീലകനുമായി പ്രവർത്തിക്കുന്ന താരം ഇനി മുഖ്യ പരിശീലകനായി തുടരും. 2023 വരെ ക്ലബുമായി കോച്ചിങ് കരാറിൽ ഒപ്പുവെച്ചാണ് റിട്ടയർമെൻറ് പ്രഖ്യാപിക്കുന്നത്.
ഇംഗ്ലണ്ടിനായി 15 വർഷം കളിച്ച റൂണി 120 മത്സരത്തിൽ 53 ഗോളടിച്ച് ദേശീയ ടീമിലെ ഒന്നാം നമ്പർ ഗോൾ വേട്ടക്കാരനായി. 2018ൽ ദേശീയ ടീമിെൻറ പടിയിറങ്ങിയ താരം പിന്നീട് അമേരിക്കയിൽ എം.എൽ.എസിൽ കളിച്ചശേഷം, ഡെർബിയിലെത്തുകയായിരുന്നു.
16ാം വയസ്സിൽ എവർട്ടനിലൂടെയാണ് സീനിയർ കുപ്പായമണിഞ്ഞത്. 2004 മുതൽ മാഞ്ചസ്റ്റർ യുനൈറ്റഡിൽ 13 വർഷം പന്തു തട്ടി ഒരുപിടി ഗോളുകളും ഏറെ കിരീടവുമണിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.