പാരിസ്: പി.എസ്.ജി സൂപ്പർ താരം കിലിയന്‍ എംബാപ്പെ ക്ലബ് വിടാനൊരുങ്ങുന്നതായി വീണ്ടും അഭ്യൂഹം. അടുത്ത ജനുവരിയിലെ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ക്ലബ് വിടുമെന്നാണ് സൂചന. സീസണിലെ മിക്കവാറും മത്സരങ്ങളിലും തന്റെ ഇഷ്ട പൊസിഷനായ ഇടതുവശത്ത് നിന്ന് മാറ്റി വിന്യസിക്കുന്നതിൽ താരം അസ്വസ്ഥനാണ്. നേരത്തെ നെയ്മറുമായും താരം അതൃപ്തിയിലായിരുന്നു. മെസ്സിയുടെ അഭാവത്തിൽ തിളങ്ങാനാവുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
കഴിഞ്ഞ മേയ് മാസത്തിലാണ് എംബാപ്പെ പി.എസ്.ജിയുമായുള്ള കരാര്‍ മൂന്നു വർഷത്തേക്ക് കൂടി നീട്ടിയത്. 2017ലാണ് മൊണോക്കൊയിൽനിന്ന് താരം പി.എസ്.ജിയിലെത്തിയത്. ഈ സീസണിൽ 12 മത്സരങ്ങളിൽ 11 ഗോളുകൾ നേടിയിട്ടുണ്ട്.
താരത്തെ സ്വന്തമാക്കാൻ റയല്‍ മാഡ്രിഡ് പിന്നാലെയുണ്ടായിരുന്നു. അവസാന നിമിഷമാണ് എംബാപ്പെ പി.എസ്.ജിക്കൊപ്പം തുടരാന്‍ തീരുമാനിച്ചത്. ഫ്രാന്‍സിന് വേണ്ടി ലോകകപ്പും യുവേഫ നേഷന്‍സ് ലീഗും സ്വന്തമാക്കിയ എംബാപ്പെയെ സ്വന്തമാക്കാന്‍ ലിവര്‍പൂളിന് താൽപര്യമുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. റയല്‍ വീണ്ടുമൊരു ശ്രമം കൂടി നടത്താനും സാധ്യതയേറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.