ദോഹ: ഏഷ്യൻ കപ്പ് ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ ഇന്ത്യ ചൊവ്വാഴ്ച ബൂട്ടുകെട്ടാനിരിക്കെ മലയാളി മധ്യനിര താരം സഹൽ അബ്ദുൽ സമദ് കളിക്കുമെന്ന് സൂചന നൽകി കോച്ച് ഇഗോർ സ്റ്റിമാക്. ദോഹയിൽ നടന്ന പ്രീമാച്ച് വാർത്താ സമ്മേളനത്തിലാണ് സഹൽ ഉൾപ്പെടെ മുഴുവൻ ടീം അംഗങ്ങളും മത്സരത്തിന് ഫിറ്റ്നസ് വീണ്ടെടുത്തായി കോച്ച് വ്യക്തമാക്കിയത്.
അൽബെയ്ത് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം ടീമിന് നിർണായകമാണെന്ന് വ്യക്തമാക്കിയ കോച്ച്, മധ്യനിര താരം സഹൽ കളിക്കാൻ സജ്ജമാണെന്നും എന്നാൽ െപ്ലയിങ് ഇലവനിൽ ഇടമുണ്ടാകുമോ എന്ന് ഉറപ്പു പറയാനാവില്ലെന്നും വിശദീകരിച്ചു.
ഗ്രൂപ് റൗണ്ടിലെ ആദ്യ രണ്ടു മത്സരങ്ങളിലും മധ്യനിരയിൽ സഹൽ കളിച്ചിരുന്നില്ല. ഐ.എസ്.എൽ മത്സരത്തിനിടെ ഏറ്റ പരിക്കു കാരണം ദീർഘ നാളായി താരം വിശ്രമത്തിലായിരുന്നു. എങ്കിലും, അവസാന മത്സരത്തിന് മുമ്പായി പരിക്കു മാറി തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ 26 അംഗ സംഘത്തിൽ സഹലിനെയും ഉൾപ്പെടുത്തിയാണ് ഇന്ത്യൻ ടീം ദോഹയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.