മലപ്പുറം: ഇന്നത്തെ രണ്ടാം മത്സരത്തില്‍ രാത്രി പയ്യനാട്ട് ഒഡിഷയും ഗുജറാത്തും ഏറ്റുമുട്ടും. കളിച്ച രണ്ട് മത്സരങ്ങളും തോറ്റ ഗുജറാത്ത് പുറത്താവൽ ഭീഷണിയിലാണ്. കർണാടകയെപ്പോലെ തോൽവി അറിയാതെ രണ്ട് മത്സരങ്ങളിൽ ഓരോ ജയവും സമനിലയുമായി ഒഡിഷക്ക് നാല് പോയൻറുണ്ട്. ഗുജറാത്തിനെതിരെ ജയിച്ചാൽ സെമി ഫൈനൽ റൗണ്ടിലേക്ക് ഒരു പടി കൂടി അടുക്കും.
ചാമ്പ്യന്‍ഷിപ്പിലെ കറുത്ത കുതിരകളാണ് ഒഡിഷ. ആദ്യ കളിയിൽ കര്‍ണാടകയോട് 3-3 സമനിലയും രണ്ടാം മത്സരത്തില്‍ കരുത്തരായ മണിപ്പൂരിനോട് ജയവും. മികച്ച ആക്രമണവും പ്രതിരോധവുമാണ് മുതൽക്കൂട്ട്. മൂന്നര പതിറ്റാണ്ടിന് ശേഷം സന്തോഷ് ട്രോഫിക്ക് യോഗ്യത നേടിയ ഗുജറാത്തിന്‍റെ കാര്യങ്ങൾ പരുങ്ങലിലാണ്. രണ്ട് മത്സരങ്ങളില്‍നിന്ന് അഞ്ച് ഗോൾ വഴങ്ങിയപ്പോൾ ഒരെണ്ണം മാത്രമാണ് തിരിച്ചടിക്കാനായത്.
മലയാളി ഗോള്‍കീപ്പര്‍ അജ്മലിന്‍റെ പ്രകടനം കൂടി ഇല്ലായിരുന്നെങ്കിൽ ദുരന്തത്തിന്‍റെ ആഴം കൂടിയേനെ. എതിരാളികളുടെ ആക്രമണങ്ങളിൽ നിരവധി തവണ അജ്മലാണ് രക്ഷകനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.