സന്തോഷ് ട്രോഫി: ജയത്തോടെ തുടങ്ങി കേരളം; ഗുജറാത്തിനെ തോൽപിച്ചത് 3-0ന്

മഡ്ഗാവ്: സന്തോഷ് ട്രോഫി ഫുട്ബാൾ ഗ്രൂപ് എ മത്സരത്തിൽ ഗുജറാത്തിനെ തകർത്ത് കേരളം തുടങ്ങി. വാസ്കോഡ ഗാമയിലെ തിലക് മൈതാൻ സ്റ്റേഡിയത്തിൽ ബുധനാഴ്ച രാവിലെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു ജയം.

മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ കേരളത്തെ ക്യാപ്റ്റൻ നിജോ ഗിൽബർട്ട് ഗോളോടെ മുന്നിൽനിന്ന് നയിച്ചു. 12, 33 മിനിറ്റുകളിൽ അക്ബർ സിദ്ദീഖും 36ൽ നിജോയും സ്കോർ ചെയ്തു. ആദ്യ പകുതിയിൽ മൂന്നു ഗോളിന് മുന്നിലെത്തിയ കേരളത്തിന് രണ്ടാം പകുതിയിൽ നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിയില്ല.

Tags:    
News Summary - Santosh Trophy: Kerala beat Gujarat 3-0

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.