കോഴിക്കോട്: സന്തോഷ് ട്രോഫി രണ്ടാം ഗ്രൂപ് മത്സരത്തിലെ ആദ്യ കളിയിൽ നിലവിലെ ചാമ്പ്യന്മാരായ കേരളം രാജസ്ഥാന്റെ വലയിൽ ഗോളുകൾ നിറച്ച് വരവറിയിച്ചു. റുപടിയില്ലാത്ത ഏഴ് ഗോളിനാണ് ആദ്യ മത്സരത്തിൽ കേരളം രാജസ്ഥാനെ വാരിയത്. കേരളത്തിനായി വിഗ്നേഷും നരേഷ് ഭാഗ്യനാഥും റിസ്വാൻ അലിയും ഇരട്ട ഗോൾ നേടിയപ്പോൾ നിജോ ഗിർബർട്ടും പന്ത് വലയിലെത്തിച്ചു. ആദ്യ പകുതിയിലായിരുന്നു അഞ്ചു ഗോളുകളും വീണത്.
കളി തുടങ്ങി ആറാം മിനിറ്റിൽ നിജോ ഗിൽബർട്ടാണ് കേരളത്തിനായി ആദ്യ ഗോൾ നേടിയത്. ഇടതു വിങ്ങിൽനിന്ന് വിഗ്നേഷ് നീട്ടിക്കൊടുത്ത ക്രോസിൽ നിന്നായിരുന്നു നരേഷിന്റെ ഗോൾ. 12ാം മിനിറ്റിൽ വിഗ്നേഷ് തന്നെ ഗോൾ കുറിച്ചു.
മൈതാന മധ്യത്തിൽനിന്ന് ഋഷി ദത്ത് നീട്ടിയടിച്ച പന്ത് കാലിൽ കൊരുത്ത് വിഗ്നേഷ് അനായാസം വലയിലാക്കിയത് രാജസ്ഥാൻ ഗോളി രാഹുൽ ഓജയുടെ പിഴവിൽനിന്നായിരുന്നു. 20ാം മിനിറ്റിൽ വീണ്ടും വിഗ്നേഷ്. മൈതാന മധ്യത്തിൽനിന്ന് പന്തുമായി ഒറ്റക്ക് മുന്നേറി ബോക്സിന്റെ ഇടതുമൂലയിൽനിന്ന് നിറയൊഴിക്കുകയായിരുന്നു.
20ാം മിനിറ്റിൽ വീണ്ടും വിഗ്നേഷിന്റെ കാലിൽനിന്ന് ഗോൾ പിറന്നു. 23ാം മിനിറ്റില്ലും 36ാം മിനിറ്റിലും നരേഷ് ഭാഗ്യനാഥൻ സ്കോർ ഉയർത്തി. രണ്ടാം പകുതിയിൽ 55ാം മിനിറ്റിലും 81ാം മിനിറ്റിലും റിസ്വാൻ അലി വല കുലുക്കി. കേരളത്തിന്റെ പ്രതിരോധനിര ഭേദിച്ച് ഗോൾപോസ്റ്റിലേക്കെത്താൻ രാജസ്ഥാൻ താരങ്ങൾക്ക് അപൂർവമായേ കഴിഞ്ഞുള്ളൂ. രണ്ടു ഗോളും രണ്ട് അസിസ്റ്റുമായി റിസ്വാൻ കളം നിറഞ്ഞുകളിച്ചപ്പോൾ നരേഷാണ് മൈതാനത്തെ ഇളക്കിമറിച്ചത്.
29ന് ബിഹാറിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം. തിങ്കളാഴ്ച രാവിലെ നടന്ന ആദ്യ മത്സരത്തിൽ ജമ്മു-കശ്മീർ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് ബിഹാറിനെ തോൽപിച്ചു. ആദ്യ പകുതിയിലെ 38ാം മിനിറ്റിൽ ജമ്മു-കശ്മീർ താരം ഫൈസൽ മക്സൂദ് താക്കുറാണ് ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ 58ാം മിനിറ്റിൽ ആക്കിഫ് ജാവിദ് രണ്ടാംഗോളും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.