മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബാളിൽ വ്യാഴാഴ്ച നിർണായക പോരാട്ടങ്ങൾ. സെമി ഫൈനൽ റൗണ്ടിൽ ആരൊക്കെയുണ്ടാവുമെന്ന കാര്യത്തിൽ തീർത്തും അനിശ്ചിതത്വത്തിലായ ഗ്രൂപ് ബി.യിൽ നിലവിലെ ചാമ്പ്യന്മാരായ സർവിസസിനെ കർണാടകയും മണിപ്പൂരിനെ ഗുജറാത്തും നേരിടും. സർവിസസിന്‍റെയും മണിപ്പൂരിന്‍റെയും മൂന്നാം മത്സരമാണ്. ഓരോ ജയവും തോൽവിയും ഏറ്റുവാങ്ങി നിൽക്കുന്ന രണ്ട് ടീമുകൾക്കും നിലനിൽപ്പിന് വേണ്ടിയുള്ള യുദ്ധമായിരിക്കും.
ഗുജറാത്തിനും കർണാടകക്കും രണ്ടാമത്തെ മത്സരമാണ്. ആദ്യ കളിയിൽ ഗുജറാത്ത് സർവിസസിനോട് തോറ്റപ്പോൾ ഒഡിഷയും കർണാടകയും സമനിലയിൽ പിരിഞ്ഞു. വൈകുന്നേരം കോട്ടപ്പടിയിലാണ് ഗുജറാത്ത്-മണിപ്പൂർ മത്സരം. ആദ്യകളിയിൽ സര്‍വിസസിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഗുജറാത്ത് തോറ്റിരുന്നു. ലീഡ് എടുത്ത ശേഷം മൂന്ന് ഗോള്‍ വഴങ്ങി. ആദ്യ പകുതിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ടീം രണ്ടാം പകുതിയില്‍ പക്ഷേ നിറം മങ്ങി. മലയാളി ഗോള്‍കീപ്പര്‍ അജ്മൽ എരഞ്ഞിക്കലിന്‍റെ ചെറുത്ത് നിൽപ് കൂടി ഇല്ലായിരുന്നെങ്കിൽ വലിയ ദുരന്തം സംഭവിച്ചേനേ.
ഗുജറാത്ത് ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണിപ്പോൾ. ആദ്യ കളിയിൽ സര്‍വിസസിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ച മണിപ്പൂർ ഒഡിഷക്കെതിരെ അപ്രതീക്ഷിത തോല്‍വി വഴങ്ങി. കളിയിൽ ഡിഫൻഡർമാരും സ്ട്രൈക്കർമാരും ഒരുപോലെ പരാജയപ്പെട്ടു. മണിപ്പൂർ പ്രതിരോധ നിരയിലെ മൂന്ന് താരങ്ങള്‍ക്ക് മഞ്ഞ കാര്‍ഡും കിട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.