റിയാദ്: 76-ാമത് സന്തോഷ് ട്രോഫി ടൂർണമെൻറിൽ മൂന്നാം സ്ഥാനം സർവിസസിന്. ശനിയാഴ്ച ഉച്ചക്ക് ശേഷം 3.30 മുതൽ റിയാദ് ബഗ്ലഫിലെ കിങ് ഫഹദ് ഇൻറർനാഷനൽ സ്റ്റേഡിയത്തിൽ നടന്ന ലൂസേഴ്സ് ഫൈനലിൽ കരുത്തരായ പഞ്ചാബിനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തോൽപിച്ചാണ് മൂന്നാം സ്ഥാനം സ്വന്തമാക്കിയത്.
കേരളവും ബംഗാളും ഗോവയുമൊക്കെ ആദ്യം തന്നെ പുറത്തായ ടൂർണമെൻറിൽ സെമി വരെ എത്തിയ പഞ്ചാബിന്റെ വലിയ പ്രതീക്ഷയാണ് സർവിസസിെൻറ ആക്രമണത്തിന് മുന്നിൽ തകർന്നടിഞ്ഞത്. സർവിസസിന്റെ ഗോൾമുഖത്തെ ഒന്ന് ഞെട്ടിക്കാൻ പോലും പഞ്ചാബിനായില്ല. സെമി ഫൈനലിൽ പഞ്ചാബ് മേഘാലയയോടാണ് തോൽവി ഏറ്റുവാങ്ങിയത്. സെമിയിൽ കർണാടകയോട് തോറ്റുവന്ന സർവിസസിനോട് ലൂസേഴ്സ് ഫൈനലിലും പഞ്ചാബിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നത് ആരാധകരെ നിരാശപ്പെടുത്തി. സർവിസസിനുവേണ്ടി ഇരുപകുതികളിലായി പി. ശഫീലും ക്രിസ്റ്റഫർ കാമെയും ഗോളടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.