റിയാദ്: ന്യൂകാസിൽ യുനൈറ്റഡിന്റെ സ്റ്റേഡിയത്തിൽ രണ്ട് അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ കളിക്കാൻ സൗദി അറേബ്യക്ക് പ്രീമിയർ ലീഗിന്റെ അനുമതി. കോസ്റ്ററീക, ദക്ഷിണ കൊറിയ ടീമുകളുമായി സെപ്റ്റംബറിലാകും മത്സരം. എ.എഫ്.സി ഏഷ്യൻ കപ്പിനുള്ള സൗദിയുടെ ഒരുക്കങ്ങളുടെ ഭാഗമായാണിത്. സൗദി അറേബ്യക്ക് ഓഹരി പങ്കാളിത്തമുള്ള ക്ലബാണ് ന്യൂകാസിൽ. കോസ്റ്ററീക, ദക്ഷിണ കൊറിയ ടീമുകളുമായാണ് സൗഹൃദമത്സരം.
ന്യൂകാസിൽ യുനൈറ്റഡിന്റെ സ്റ്റേഡിയത്തിൽ രണ്ട് അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ കളിക്കുമെന്ന് പ്രീമിയർ ലീഗ് ക്ലബ് വ്യാഴാഴ്ച രാത്രിയാണ് അറിയിച്ചത്. സെപ്റ്റംബർ എട്ടിന് കോസ്റ്ററീക, 12ന് ദക്ഷിണ കൊറിയ ടീമുകളെ സൗദി ദേശീയ ടീം നേരിടും. യു.കെയിലെ ന്യൂകാസിൽ ക്ലബിന്റെ സെന്റ് ജെയിംസ് പാർക്കിലാണ് മത്സരങ്ങൾ.
ന്യൂകാസിൽ ക്ലബിന്റെ ഭൂരിപക്ഷം ഓഹരിയും സൗദി ഭരണകൂടത്തിന്റെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റേതാണ്. 2024 ജനുവരിയിൽ ഖത്തറിൽ നടക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പിനുള്ള സൗദിയുടെ ഒരുക്കങ്ങളുടെ ഭാഗമാണിത്. 1996ലാണ് സൗദി അറേബ്യ അവസാനമായി ഏഷ്യൻ കപ്പ് നേടിയത്. ഫുട്ബാൾ രംഗത്ത് റെക്കോഡ് നിക്ഷേപങ്ങൾ നടത്തുന്ന സൗദിയുടെ ടീം ഇത്തവണ മികച്ച ഫോമിലാണ് ഇറങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.