ജിദ്ദ: നാലാം തവണയും സ്പാനിഷ് സൂപ്പർ കപ്പ് ഫുട്ബാളിന് സൗദി ആതിഥേയത്വം വഹിക്കും. 2024 ജനുവരി 10 മുതൽ 14 വരെ റിയാദിലാണ് സ്പാനിഷ് കപ്പ് ടൂർണമെൻറ് നടക്കുകയെന്ന് കായിക മന്ത്രാലയം വ്യക്തമാക്കി. റയൽ മഡ്രിഡ്, ബാഴ്സലോണ, അത്ലറ്റികോ മഡ്രിഡ്, അത്ലറ്റികോ ഒസാസുന എന്നീ ക്ലബുകൾ മത്സരത്തിൽ പെങ്കടുക്കും. റിയാദിലെ അവാൽ പാർക്ക് സ്റ്റേഡിയമാണ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുക.
മത്സരം നോക്കൗട്ട് സമ്പ്രദായത്തിലായിരിക്കും. ആദ്യ മത്സരം ജനുവരി 10 വൈകീട്ട് റയൽ മഡ്രിഡും അത്ലറ്റികോ മഡ്രിഡും തമ്മിലാണ്. പിറ്റേന്ന് അത്ലറ്റികോ ഒസാസുനയെ നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണ നേരിടും. ഇതിൽനിന്ന് വിജയിക്കുന്ന ടീമുകൾ 14ന് വൈകീട്ട് ഫൈനൽ യോഗ്യതക്കായി ഏറ്റുമുട്ടും. 2020ൽ ജിദ്ദയിലാണ് സ്പാനിഷ് കപ്പിന്റെ ആദ്യ പതിപ്പ് നടന്നത്.
റയൽ മഡ്രിഡായിരുന്നു അന്നത്തെ വിജയി. 2022ൽ രണ്ടാം പതിപ്പിന് റിയാദ് ആതിഥേയത്വം വഹിച്ചപ്പോഴും റയൽ മഡ്രിഡ് കിരീടം ചൂടി. ഈ വർഷം തുടക്കത്തിൽ നടന്ന മൂന്നാം പതിപ്പിൽ ബാഴ്സലോണ കിരീടം ചൂടി. നിരവധി അന്താരാഷ്ട്ര മാധ്യമ സ്ഥാപനങ്ങൾക്ക് പുറമെ മത്സരങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യുന്ന ‘മൂവി സ്റ്റാർ’ നെറ്റ്വർക് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ചാനലുകളും പ്ലാറ്റ്ഫോമുകളും അടുത്ത പതിപ്പിന് വിപുലമായ ആഗോള കവറേജ് നൽകുമെന്നും കായിക മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.