റിയാദ്: റിയാദ് സീസൺ കപ്പിനായുള്ള പി.എസ്.ജി-സൗദി സ്റ്റാർ ഇലവൻ സൗഹൃദ മത്സരത്തിനായി ലോക ഫുട്ബാൾ താരങ്ങളായ ലയണൽ മെസി, എംബപ്പ, നെയ്മർ, അഷ്റഫ് ഹാക്കിമി തുടങ്ങിയവർ റിയാദിലെത്തി.
താരസംഘത്തെ ജനറൽ എൻറർടെയ്മെൻറ് അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ് പൂമാലയിട്ട് സ്വീകരിച്ചു. ബുധനാഴ്ച ഖത്തറിലെത്തിയ സംഘം അവിടെ പരിശീലനം പൂർത്തിയാക്കിയ ശേഷമാണ് റിയാദിലേക്ക് പറന്നത്. കിങ് ഫഹദ് സ്റ്റേഡിയത്തിൽ ഇന്ന് രാത്രി എട്ടിനാണ് ലോക ഫുട്ബാളറും സൗദിയിലെ അൽ നസർ ക്ലബ് അംഗവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നേതൃത്വത്തിലുള്ള സൗദി സ്റ്റാർ ഇലവൻ ടീമുമായാണ് മെസിയും എംബപ്പയും നെയ്മറും അഷ്റഫ് ഹാക്കിമിയും ഉൾപ്പെടുന്ന പി.എസ്.ജി ഏറ്റുമുട്ടുന്നത്. അൽ നസർ ക്ലബുമായി കരാറിലേർപ്പെട്ട് സൗദിയിലെത്തിയതിന് ശേഷം റൊണാൾഡോ ആദ്യമായി ഇറങ്ങുന്ന ടൂർണമെന്റ് കൂടിയാണ് ഇന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.