കൊൽക്കത്ത: സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡിന്‍റെ യൂത്ത് ടീമുകളെ പരിശീലിപ്പിച്ച മാന്വൽ ഡിയസ് ഈസ്റ്റ് ബംഗാളിന്‍റെ പരിശീലകൻ. നിലവിലെ കോച്ച് റോബി ഫൗളറെ മാറ്റിയാണ് കൊൽക്കത്ത വമ്പന്മാർ പുതിയ കോച്ചിനെ ടീമിലെത്തിച്ചത്.
ഐ.എസ്.എല്ലിൽ കഴിഞ്ഞ സീസണിൽ ഒമ്പതു മത്സരങ്ങൾ തോറ്റ ഈസ്റ്റ് ബംഗാൾ ഒമ്പതാം സ്ഥാനത്തായിരുന്നു. പുതിയ സീസണിൽ ടീമിനെ പുതുക്കിപ്പണിയുന്നതിന്‍റെ ഭാഗമായാണ് സ്പാനിഷ് കോച്ചിനെ എത്തിച്ചതെന്നാണ് വിവരം. സ്പാനിഷ് ക്ലബായ ഹെർകൂലീസിൽ നിന്നാണ് ഡിയസ് ഇന്ത്യൻ സൂപ്പർ ലീഗിലെത്തുന്നത്.
'' മഡ്രിഡിലായിരിക്കുേമ്പാൾ ജയം ഡി.എൻ.എയിലുണ്ടെന്നു വിശ്വസിക്കുന്നവരായിരുന്നു ഞങ്ങൾ. ഇന്ത്യയിലെ വലിയൊരു ക്ലബിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുേമ്പാൾ ആ ഫോർമുല കൂടെയുണ്ടാവും. സമ്മർദ്ദവും പ്രതീക്ഷയും എന്നെ വലിയ ദൗത്യത്തിൽ നിന്ന് പിന്തിരിപ്പിക്കാറില്ല''- ഡിയസ് ഈസ്റ്റ് ബംഗാളിന്‍റെ പരിശീലക സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.