വാസ്കോ: തുടർച്ചയായ മൂന്ന് തോൽവികൾക്കൊടുവിൽ ഈസ്റ്റ് ബംഗാളിന് സമനിലയിലൂടെ ആദ്യ പോയൻറ്. ജാംഷഡ്പൂർ എഫ്.സിയെയാണ് കൊൽക്കത്തക്കാർ ഗോൾരഹിത സമനിലയിൽ തളച്ചത്. കളിയുടെ 24ാം മിനിറ്റിൽ മധ്യനിര താരം യൂജിൻസൺ ലിങ്ദോ ചുവപ്പുകാർഡ് കണ്ട് പുറത്തായതിനെ തുടർന്ന് മുക്കാൽ സമയവും പത്തുപേരുമായാണ് ഈസ്റ്റ് ബംഗാൾ കളിച്ചത്. 92ാം മിനിറ്റിൽ ജാംഷഡ്പൂർ ഡിഫൻഡർ ലാൽഡിൻലിയാന റാൽതെയും ചുവപ്പുകാർഡുമായി പുറത്തായതോടെ ഇരു നിരയും പത്തിലൊതുങ്ങി. എന്നിട്ടും ആർക്കും ഗോളടിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.