പാരിസ്: ശനിയാഴ്ച രാത്രി രണ്ട് ചരിത്ര നിമിഷങ്ങൾക്കാണ് ഫുട്ബാൾ ലോകം സാക്ഷിയായത്. കിക്ക് ഓഫ് വിസിൽ മുഴങ്ങി സെക്കൻഡുകൾക്കകം എതിർ ടീമുകളുടെ വലകുലുക്കി രണ്ടുപേർ ചരിത്രം കുറിച്ചു. ഓസ്ട്രിയയുടെ ക്രിസ്റ്റഫ് ബൗംഗാര്‍ട്നറും ജർമനിയുടെ ഫ്ലോറിയൻ വിർട്‌സുമാണ് അന്താരാഷ്ട്ര ഫുട്ബാളിലെ വേഗമേറിയ ആദ്യ രണ്ടു ഗോളുകൾ എന്ന റെക്കോഡിന് ഉടമകളായത്.
ബ്രാറ്റിസ്ലാവയിൽ സ്ലോവാക്യക്കെതിരായ സൗഹൃദ മത്സരത്തിന്റെ ആറാം സെക്കൻഡിലാണ് ബൗംഗാര്‍ട്നർ സ്കോർ ചെയ്തത്. 2013ൽ എക്വഡോറിനെതിരെ ജർമനിയുടെ ലൂകാസ് പൊഡോൾസ്കി നേടിയ ഏഴാം സെക്കൻഡ് ഗോളായിരുന്നു അതുവരെയുള്ള റെക്കോഡ്. അതേദിവസം തന്നെ ഫ്രാൻസിനെതിരായ സൗഹൃദമത്സരത്തിന്റെ ഏഴാം സെക്കൻഡിൽ ജർമൻ താരം ഫ്ലോറിയൻ വിർട്‌സും സ്കോർ ചെയ്ത് പൊഡോൾസ്കിയുടെ റെക്കോഡിനൊപ്പവുമെത്തി. ബൗംഗാര്‍ട്നറിന്റെ മികവിൽ ഓസ്ട്രിയ 2-0ത്തിന് സ്ലോവാക്യയെ തോൽപിച്ചപ്പോൾ ജർമനി ഇതേ സ്കോറിനാണ് ഫ്രാൻസിനെ വീഴ്ത്തിയത്. കയ് ഹാവെർട്സ് ആയിരുന്നു ജർമനിയുടെ രണ്ടാം ഗോൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.