അടുത്ത സീസൺ മുതൽ പച്ച ജഴ്​സി നിരോധിച്ച്​ സെരി എ; കാരണമിതാണ്​...!

ഇറ്റാലിയൻ ഫുട്​ബാൾ ലീഗായ സെരി-എയിൽ പച്ച ജഴ്​സികൾ നിരോധിച്ചേക്കും. 2022-23 സീസൺ മുതലാണ്​ പച്ചക്കളറുള്ള ജഴ്​സികൾ കളിക്കാർ ധരിക്കുന്നതിന്​ വിലക്കേർപ്പെടുത്തുന്നത്​. ടി.വി ചാനലുകളുടെ അഭ്യർഥന മാനിച്ചാണ്​ നടപടി.

കളിമൈതാനത്തിലെ പുല്ലി​െൻറ നിറവും കളിക്കാർ ധരിക്കുന്ന ജഴ്​സിയുടെ നിറവും ഒന്നാകു​േമ്പാൾ ഉണ്ടാവുന്ന പ്രശ്​നങ്ങൾ ചാനലുകാർ ചൂണ്ടിക്കാട്ടിയിരുന്നു. അതിന്​ പിന്നാലെയാണ് അധികൃതർ പുതിയ തീരുമാനമെടുത്തതെന്നും ഫുട്​ബാൾ ഇറ്റലി റിപ്പോർട്ട്​ ചെയ്യുന്നു.

ഇതോടെ സെരി എയിൽ അടുത്ത സീസൺ മുതൽ ഗോൾ കീപ്പറൊഴിച്ച്​ ഒൗട്ട്​ ഫീൽഡിലുള്ള താരങ്ങൾക്ക്​ പച്ച ജഴ്​സി അണിയാൻ കഴിയില്ല. അതേസമയം, സെരി എയിൽ കുറച്ച്​ ടീമുകൾക്ക്​ മാത്രമാണ്​ നിലവിൽ പച്ച നിറത്തിലുള്ള ഒന്നാം കിറ്റുള്ളത്​. ചില ടീമുകൾ മാത്രം എവേ മത്സരങ്ങളിൽ പച്ച ജഴ്​സി അണിയാറുണ്ട്​. ചിലപ്പോൾ പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകാനായും ചില ക്ലബ്ബുകൾ പച്ചയിടാറുണ്ട്​. 

Tags:    
News Summary - Serie A bans green kits from 2022-23

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.