ടൂറിൻ: കിരീടം നഷ്ടമായതിനു പുറമെ ചാമ്പ്യൻസ് ലീഗ് യോഗ്യതയുമില്ലാതാവുമെന്ന് ഭയന്ന യുവൻറസ് അവസാന മത്സരത്തിലെ തകർപ്പൻ ജയവുമായി രക്ഷപ്പെട്ടു. സീരി 'എ'യിലെ ലാസ്റ്റ് ഡേ മാച്ചിൽ ബൊളോനയെ 4-1നാണ് യുവെ തരിപ്പണമാക്കിയത്.
ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിലിരുത്തി കളത്തിലിറങ്ങിയ യുവൻറസിനായി അൽവാരോ മൊറാറ്റ രണ്ടും, അഡ്രിയാൻ റാബിയറ്റ്, ഫെഡറികോ ചിയേസ ഒരോ ഗോളും നേടി.
മറ്റൊരു മത്സരത്തിൽ അറ്റ്ലാൻറയെ തോൽപിച്ച് എ.സി മിലാൻ (2-0) രണ്ടാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ, നേപ്ൾസിൽ നടന്ന മറ്റൊരു മത്സരം യുവൻറസിനും അറ്റ്ലാൻറക്കും അനുഗ്രഹാമായി. ഹെല്ലാസ് വെറോണക്കെതിരെ കളത്തിലിറങ്ങിയ നാപോളിക്ക് ജയിച്ചാൽ 79 പോയൻറുമായി ആദ്യ നാലിൽ ഇടം ഉറപ്പിക്കാമായിരുന്നെങ്കിലും കളി സമനിലയിൽ (1-1) പിരിഞ്ഞു. ഇതോടെ, 78 പോയൻറ് നേടിയ അറ്റ്ലാൻറയും യുവൻറസും മൂന്നും നാലും സ്ഥാനക്കാരായി ചാമ്പ്യൻസ് ലീഗ് ടിക്കറ്റുറപ്പിച്ചു.
2014നു ശേഷം ആദ്യമായാണ് എ.സി മിലാൻ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുന്നത്. എട്ടു സീസണുകൾക്കൊടുവിൽ ആദ്യ നാലിൽ ഇടം പിടിക്കുന്നത് ആദ്യം.അവസാന ദിനത്തിലെ മത്സരങ്ങളിൽ ചാമ്പ്യന്മാരായ ഇൻറർ മിലാൻ 5-1ന് ഉദ്നിസെയെ തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.