കൊൽക്കത്ത: ഡുറാൻഡ് കപ്പ് ഫൈനലിൽ മോഹൻ ബഗാനെ തോൽപിച്ച് ക്ലബ് ചരിത്രത്തിലെ ആദ്യ കിരീടത്തിൽ മുത്തമിട്ട നോർത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ അണിയറയിലും അരങ്ങത്തും തകർത്തത് മലയാളിക്കരുത്താണ്.
അതിൽ പ്രധാനിയാണ് ആറ് വർഷമായി ടീമിന്റെ മാനേജറാണ് മലപ്പുറം കൊണ്ടോട്ടിക്കാരനായ ഷഹ്സാദ് മുഹമ്മദ്. കൂടെയുള്ളവരെല്ലാം ഉപേക്ഷിച്ചുപോയപ്പോഴും തന്റെ കൂടെ നിന്നത് ഷഹ്സാദ് മാത്രമാണെന്നാണ് ടീമിന്റെ കന്നി കിരീട നേട്ടത്തിന് ശേഷം ടീം ഉടമയും ബോളിവുഡ് നടനുമായ ജോൺ എബ്രഹാം പറഞ്ഞത്. ടീമിന്റെ സ്പോർട്സ് തെറപ്പിസ്റ്റ് കാസർകോട്ടുകാരനായ റോബിനും ആറ് വർഷമായി ടീമിനൊപ്പമുണ്ട്.
കൊൽക്കത്തയുടെ മണ്ണിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് നോർത്ത് ഈസ്റ്റ് കിരീടം നേടിയത്. സ്കോർ: 4-3
ഗുർമീത് സിങ്ങിന്‍റെ തകർപ്പൻ സേവുകളാണ് നോർത്ത് ഈസ്റ്റിനെ കിരീടത്തിലെത്തിച്ചത്. പെനാൽറ്റി ഷൂട്ടൗട്ടിൽ രണ്ടു സേവുകൾ നടത്തി രക്ഷകനായി. ടൂർണമെന്‍റിലെ മികച്ച ഗോൾ കീപ്പറായും ഗുർമീത് തെരഞ്ഞെടുക്കപ്പെട്ടു. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ടു ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.