കോഴിക്കോട്: ഇന്ത്യൻ സൂപ്പർ ലീഗിലെ മലയാള കമൻററിയിലെ സൂപ്പർസ്റ്റാർ ഷൈജു ദാമോദരന്‍ ബുധനാഴ്ച 400ാം മത്സരം. ഐ.എസ്.എല്ലിൽ ഒരു ഭാഷയിലെയും കമേൻററ്റർക്ക് കൈവരിക്കാനാവാത്ത നേട്ടമാണ് മലയാളത്തിലുള്ള വിവരണത്തിലൂടെ എറണാകുളത്തുകാരനായ ഷൈജു ദാമോദരൻ സ്വന്തമാക്കിയത്.
വാസ്കോയിലെ തിലക് മൈതാനത്ത് കേരള ബ്ലാസ്റ്റേഴ്സും ചെന്നൈയിൻ എഫ്.സിയും ഏറ്റുമുട്ടുമ്പോൾ 'നാനൂറാമൻ' പദവി ഷൈജുവിന് സ്വന്തമാകും.
ഷൈജു ആദ്യ സീസൺ മുതൽ ഐ.എസ്.എല്ലിനൊപ്പമുണ്ട്. 2011ൽ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് കമൻററി പറഞ്ഞ് ഈ രംഗത്തെത്തിയ ഇദ്ദേഹം ലോകകപ്പ്, യൂറോ കപ്പ്, വള്ളംകളി തുടങ്ങിയവയിലും തിളങ്ങി. മൊത്തം കമൻററിയുടെ എണ്ണം ആയിരത്തിനടുത്തെത്തും.
2014 ഒക്ടോബർ11ന് അത്ലറ്റികോ ഡി കൊൽക്കത്തയും മുംബൈ സിറ്റി എഫ്.സിയും തമ്മിലുള്ള കളിക്കാണ് ഐ.എസ്.എല്ലിൽ ആദ്യമായി മൈക്കെടുത്തത്. മാർട്ടിൻ ടെയ്ലറാണ് ഷൈജുവിന് ഇഷ്ടപ്പെട്ട കമേൻററ്റർ. ഇന്ത്യയിൽ ഹർഷ ഭോഗ്ലയും പ്രദീപ് റോയിയുമാണ് ഇഷ്ട കളിവിവരണക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.