'കുടിയേറ്റക്കാരില്ലെങ്കിൽ ഈ ടീമില്ല'; വംശീയ അധിക്ഷേപങ്ങളിൽ പ്രതിഷേധവുമായി ബ്രിട്ടീഷ്​ പ്രധാനമന്ത്രിയും ലണ്ടൻ മേയറും

ലണ്ടൻ: യൂറോ കപ്പ്​ കലാശപ്പോരിൽ ഷൂട്ടൗട്ടിൽ കിക്ക്​ നഷ്​ടപ്പെടുത്തിയ ഇംഗ്ലണ്ടി​‍െൻറ താരങ്ങൾക്കെതിരെ വംശീയ അധിക്ഷേപം. പെനാൽറ്റി നഷ്​ടമാക്കിയ മാർകസ്​ റാഷ്​ഫോഡ്​, ജെയ്​ഡൻ സാഞ്ചോ, ബുകായോ സാക എന്നിവരെയാണ്​ സമൂഹ മാധ്യമങ്ങളിൽ വംശീയമായി അധിക്ഷേപിച്ചത്​. വംശീയ അധിക്ഷേപങ്ങൾക്കെതിരെ പ്രതിഷേധവുമായി ബ്രിട്ടീഷ്​ പ്രധാന മന്ത്രി ബോറിസ്​ ജോൺസൻ, ലണ്ടൻ മേയർ സാദിഖ്​ ഖാൻ, ഇംഗ്ലണ്ട്​ ഫുട്​ബാൾ അസോസിയേഷൻ, ഇംഗ്ലീഷ്​ ക്രിക്കറ്റ്​ താരങ്ങൾ എന്നിവർ രംഗത്തെത്തി.

ഈ ഇംഗ്ലണ്ട്​ ടീം പ്രശംസയാണ്​ അർഹിക്കുന്നത്​, വംശീയ അധിക്ഷേപമല്ലെന്ന്​ ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോൺസൺ ട്വീറ്റ്​ ചെയ്​തു. ഈ ടീം കുടിയേറ്റക്കാരില്ലാതെ നിലനിൽക്കില്ലെന്നും രാജ്യത്തിന്‍റെ വൈവിധ്യം അംഗീകരിക്കുകയും ആഘോഷിക്കുകയും വേണമെന്നും ലണ്ടൻ മേയർ സാദിഖ്​ ഖാൻ ട്വീറ്റ്​ ചെയ്​തു.

ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത സംഭവത്തെ അപലപിക്കുന്നതായും​ താരങ്ങൾക്ക്​ പിന്തുണ അറിയിക്കുന്നതായും ഇംഗ്ലീഷ്​ ഫുട്​ബാൾ ​അസോസിയേഷൻ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.

വംശീയ അധിക്ഷേപത്തിനെതിരെ ലണ്ടൻ പൊലീസ്​ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചു. ഇംഗ്ലീഷ്​ ക്രിക്കറ്റ്​ താരം കെവിൻ പീറ്റേഴ്​സൺ അടക്കം കായികലോകത്തുനിന്നും പലരും താരങ്ങൾക്ക്​ പിന്തുണ അറിയിച്ചു. വംശീയ അധിക്ഷേപം നടത്തുന്നവരെ പുറത്തുകൊണ്ടുവന്ന്​ അവരുടെ മുഖം പത്രങ്ങളുടെ ഒന്നാം പേജിൽ പ്രസിദ്ധീകരിക്കണമെന്നായിരുന്നു മുൻ ഇംഗ്ലീഷ്​ ക്രിക്കറ്റ്​ ടീം ക്യാപ്​റ്റൻ മൈക്കൽ വോൺ ട്വീറ്റ്​ ചെയ്​തത്​. 

Tags:    
News Summary - "Should Be Ashamed": British PM Boris Johnson On Racial Abuse Of England's Euro 2020 Team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.