സിക്കിം നിയമസഭ തെരഞ്ഞെടുപ്പ്: ബൈചുങ് ബൂട്ടിയക്ക് വീണ്ടും തോൽവി

ഗാ​ങ്ടോ​ക്ക്: സി​ക്കിം നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ടീം ​മു​ൻ ക്യാ​പ്റ്റ​നും സി​ക്കിം ഡെ​മോ​ക്രാ​റ്റി​ക് ഫ്ര​ന്റ് (എ​സ്.​ഡി.​എ​ഫ്) സ്ഥാ​നാ​ർ​ഥി​യു​മാ​യ ബൈ​ചു​ങ് ബൂ​ട്ടി​യ​ക്ക് തോ​ൽ​വി. ബാ​ർ​ഫു​ങ് മ​ണ്ഡ​ല​ത്തി​ൽ സി​ക്കിം ക്രാ​ന്തി മോ​ർ​ച്ച​യു​ടെ ദോ​ർ​ജി ബൂ​ട്ടി​യ​യാ​ണ് ബൈ​ചു​ങ്ങി​നെ 4346 വോ​ട്ടു​ക​ൾ​ക്ക് തോ​ൽ​പി​ച്ച​ത്. പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ വി​വി​ധ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ബൈ​ചു​ങ്ങി​ന്റെ ആ​റാം തോ​ൽ​വി​യാ​ണി​ത്. 

2018ൽ ഹംരോ സിക്കിം പാർട്ടി എന്ന സ്വന്തം പാർട്ടിയുമായി രംഗത്തെത്തിയ ബൂട്ടിയ കഴിഞ്ഞ വർഷമാണ് പാർട്ടിയെ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിൽ ലയിപ്പിച്ചത്. നിലവിൽ പാർട്ടി വൈസ് പ്രസിഡന്റാണ്. നേരത്തെ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ടിക്കറ്റിൽ 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഡാർജീലിങ്ങിൽനിന്നും 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സിലിഗുരിയിൽനിന്നും ജനവിധി തേടിയെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടർന്ന് 2019ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സിക്കിമിലെ ഗാങ്ടോക്കിൽനിന്നും തുമേൻ ലിങ്കിയിൽനിന്നും മത്സരിച്ചെങ്കിലും പരാജയം രുചിച്ചു. 2019ൽ ഗാങ്ടോക്കിൽ നടന്ന ​ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴും ഫലം മറിച്ചായില്ല.

Tags:    
News Summary - Sikkim assembly election: Baichung Bhutia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.