ദോഹ: ഏഷ്യൻ കപ്പ് സെമിയിൽ ജോർഡനോട് പരാജയപ്പെട്ടെങ്കിലും കൊറിയൻ ടീം തിരിച്ചുവരുമെന്ന് സൂപ്പർ താരം ഹ്യൂങ്-മിൻ സൺ. ശനിയാഴ്ചയിലെ ഫൈനലിൽ ഇടം നേടാൻ കൊറിയക്ക് സാധിക്കാത്തതിൽ ദുഃഖമുണ്ടെങ്കിലും അവസാന നാലിലെത്തിയതിന്റെ അനുഭവസമ്പത്ത് ടീമിന് ഏറെ ഗുണം ചെയ്യുമെന്നും ടോട്ടൻഹാം ഹോട്ട്സ്പർ താരം പ്രതീക്ഷ പ്രകടിപ്പിച്ചു.
‘ജോർഡനെതിരായ മത്സരത്തിൽ പരമാവധി ശ്രമിച്ചു. ആരാധകരോട് ക്ഷമ ചോദിക്കുകയാണ്. ഞങ്ങളുടെ തെറ്റുകളാണ് പരാജയത്തിലേക്ക് നയിച്ചത്’ -ടീമിന്റെ പുറത്താവലിനു പിന്നാലെ സൺ പറഞ്ഞു.
ആരാധകരുടെ പ്രതീക്ഷക്കൊത്ത് ഉയരാത്തതിൽ ഖേദിക്കുന്നു. കളിക്കാരനെന്ന നിലയിൽ കൂടുതൽ മികച്ച പ്രകടനം പുറത്തെടുക്കാനും ശ്രമിക്കും. ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കുകയും ടൂർണമെന്റിൽ ടീമിനെ മുന്നോട്ട് നയിക്കുകയും ചെയ്ത സഹതാരങ്ങൾക്ക് നന്ദി. ആഗ്രഹിച്ച ഫലം ലഭിച്ചില്ലെങ്കിലും മികച്ച പ്രകടനം പുറത്തെടുത്തതിൽ അവരോട് നന്ദിയുണ്ട്. ഈ അനുഭവങ്ങളിൽനിന്ന് പാഠമുൾക്കൊണ്ട് കൂടുതൽ മുന്നേറാൻ അവരെ സഹായിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
മൂന്ന് തവണ എ.എഫ്.സി മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട സൺ, ജോർഡൻ പ്രതിരോധം ഭേദിക്കുന്നതിൽ പരാജയപ്പെട്ടു. ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് ഉതിർക്കാൻ കൊറിയൻ ടീമിനായിരുന്നില്ല. 1960ലെ കിരീട വിജയത്തിനുശേഷം ഇന്നും കൊറിയക്ക് ഏഷ്യൻ കപ്പ് കിട്ടാക്കനിയായി തുടരുകയാണ്. സെമി ഫൈനലിനു പിന്നാലെ നിരാശയോടെ മടങ്ങുന്ന ഹ്യൂങ് മിൻ സൺ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.