എത്ര മിടുക്കനായ കോച്ചും തരിപ്പണമാവുന്ന ഒരു നിമിഷം റാൽഫ് ഹാസൻഹട്ടലിെൻറ കരിയറിലുമുണ്ടായിരുന്നു. 2019 ഒക്ടോബർ 26. അന്ന് പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റിക്കെതിരെ സതാംപ്ടൻ വഴങ്ങിയത് 9-0ത്തിെൻറ നാണംകെട്ട തോൽവി. ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി തെൻറ ടീമിെൻറ പേരിൽ കുറിക്കപ്പെട്ട ദിനം. പിന്നെയും തുടർച്ചയായി നാലു കളിയിൽ തോറ്റു.
ടീം ഇങ്ങനെ തകരുേമ്പാഴെല്ലാം റാൽഫ് ഹാസൻഹട്ടലായിരുന്നു സതാംപ്ടെൻറ പരിശീലകൻ. മറ്റേതൊരു ക്ലബിനും കോച്ചിനെ പറഞ്ഞുവിടാൻ ഇതൊക്കെ ധാരാളമായിരുന്നു. എന്നാൽ, സ്ഥിരോത്സാഹിയും കളിക്കാരുടെ പ്രചോദകനുമായ പരിശീലകനെ പുറത്താക്കാൻ സതാംപ്ടൻ മാനേജ്മെൻറിന് ഇതൊരു കാരണമല്ലായിരുന്നു. തോൽവിയുടെ എണ്ണം പെരുകുേമ്പാഴും അവർ കോച്ചിനെ വിശ്വസിച്ചു. കഴിഞ്ഞ സീസണിൽ ക്ലബ് 11ാം സ്ഥാനംകൊണ്ട് തൃപ്തിയടഞ്ഞു.
എന്നാൽ, ഈ സീസണിൽ ക്ലബ് അർപ്പിച്ച വിശ്വാസത്തിന് കളത്തിൽ നന്ദിയർപ്പിക്കുകയാണ് ഹാസൻഹട്ടൽ. 135 വർഷം പഴക്കമുള്ള ക്ലബ് ചരിത്രത്തിലെ ഏറ്റവും സമ്പന്നമായ സീസണിലേക്കാണ് അദ്ദേഹം സതാംപ്ടനെ കൈപിടിച്ചു നടത്തുന്നത്. ആദ്യ എട്ടുകളി കഴിഞ്ഞപ്പോൾ സതാംപ്ടൻ നാലാമതായിരുന്നു. 4-2-2-2 ഫോർമേഷൻ മന്ത്രമാക്കിയ പരിശീലകൻ ഒന്നും അസാധ്യമല്ലെന്ന മന്ത്രം ടീമിന് പകർന്നു. ഡാനി ഇങ്സും ജെയിംസ് വാഡും ചെ ആഡംസും ഗോൾ മെഷീനുകളായി. 13 കളി കഴിഞ്ഞപ്പോൾ ടീം മൂന്നാം സ്ഥാനത്തെത്തി. ശേഷം മൂന്നു കളിയിൽ പിന്തള്ളപ്പെട്ടെങ്കിലും ലിവർപൂളിനെ വീഴ്ത്തി തിരികെയെത്തുകയാണ്. മത്സരശേഷം നിറകണ്ണുകളോടെ ഹാസൻഹട്ടൽ ഗ്രൗണ്ടിൽ മുഖമമർത്തി.
17 കളി പിന്നിട്ടപ്പോൾ 29 പോയൻറുമായി ആറാം സ്ഥാനം. എന്നാൽ, ഒന്നാം നമ്പറുകാരുമായി വലിയ അന്തരമില്ല. വെറും നാലു പോയൻറ് വ്യത്യാസം മാത്രം. ആരാലും ശ്രദ്ധിക്കപ്പെടാത്ത പരിശീലകനിൽനിന്ന് ഹാസൻഹട്ടൽ ഇന്ന്, യൂറോപ്യൻ ടോപ്ലിസ്റ്റ് ക്ലബുകളുടെ ഹിറ്റ് ലിസ്റ്റിലെ പേരായി മാറി. ചെൽസി ഉൾപ്പെടെയുള്ള ക്ലബുകൾ ഈ പരിശീലകനിൽ കണ്ണുവെച്ചുകഴിഞ്ഞുവെന്നാണ് പുതിയ വാർത്തകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.