കൊൽക്കത്ത: ഡ്യൂറൻഡ് കപ്പ് ഗ്രൂപ് സിയിൽ വെള്ളിയാഴ്ച കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിക്കും ബംഗളൂരു എഫ്.സിക്കും ജീവന്മരണ പോരാട്ടം. കൊൽക്കത്ത കെ.ബി.കെ സ്റ്റേഡിയത്തിൽ വൈകീട്ട് ആറിന് തുടങ്ങുന്ന മത്സരത്തിൽ ഇരു ടീമിനും ജയം അനിവാര്യമാണ്.
ഒരു കളികൂടി ബാക്കിയുണ്ടെങ്കിലും തോൽക്കുന്നവർക്ക് ക്വാർട്ടർ ഫൈനൽ കാണാതെ മടങ്ങാം. സമനിലയിലായാലും രണ്ടു കൂട്ടരുടെയും കാര്യം പരുങ്ങലിലാവും. രണ്ടിൽ രണ്ടു മത്സരങ്ങളും ജയിച്ച് ഗോകുലം കേരള എഫ്.സി ആറു പോയന്റോടെ ഗ്രൂപ്പിൽ ഒന്നാമതാണ്. ഒരു പോയന്റുമായി ബംഗളൂരു രണ്ടാം സ്ഥാനത്ത് നിൽക്കുമ്പോൾ അക്കൗണ്ട് തുറക്കാത്ത ബ്ലാസ്റ്റേഴ്സ് നാലാമതാണ്. ആറ് ഗ്രൂപ് ജേതാക്കൾക്കും ഏറ്റവും മികച്ച രണ്ടു റണ്ണറപ്പുകൾക്കും മാത്രമാണ് ക്വാർട്ടർ ബെർത്ത്.
ഇന്ത്യൻ സൂപ്പർ ലീഗ് കഴിഞ്ഞ സീസൺ പ്ലേഓഫ് മത്സരത്തിലെ അനിഷ്ട സംഭവങ്ങളെത്തുടർന്ന് ബ്ലാസ്റ്റേഴ്സ്, ബംഗളൂരു ടീമുകൾക്കും ആരാധകർക്കുമിടയിൽ വലിയ വീറും വാശിയും ഉടലെടുത്തിട്ടുണ്ട്. ബംഗളൂരുവിലെ തോൽവിക്കു പകരം ചോദിക്കാൻ കോഴിക്കോട്ട് സൂപ്പർ കപ്പ് മത്സരത്തിനിറങ്ങിയ ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങി. ഡ്യൂറൻഡ് കപ്പിലെ ആദ്യ മത്സരത്തിൽ ഗോകുലത്തോട് 3-4ന് തോറ്റിരുന്നു മഞ്ഞപ്പട. ബംഗളൂരുവിനെ ഇന്ത്യൻ എയർഫോഴ്സ് സമനിലയിൽ തളച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.