കോതമംഗലം: ദക്ഷിണ മേഖല അന്തർ സർവകലാശാല ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ എം.ജി സർവകലാശാല ചാമ്പ്യൻമാർ. 25 വർഷത്തിനു ശേഷമാണ് ദക്ഷിണമേഖല അന്തർ സർവകലാശാല ഫുട്ബാൾ ചാമ്പ്യൻഷിപ് എം.ജി സ്വന്തമാക്കുന്നത്. തിങ്കളാഴ്ച നടന്ന ലീഗ് മത്സരത്തിൽ എസ്.ആർ.എം യൂനിവേഴ്സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെടുത്തി.
എം.ജിക്കുവേണ്ടി ഗിഫ്റ്റി സി. ഗ്രേഷ്യസ്, മുഹമ്മദ് റോഷൻ ഗോൾ നേടിയപ്പോൾ എസ്.ആർ.എം യൂനിവേഴ്സിറ്റിക്കുവേണ്ടി അലൻ രാഹുൽ ലക്ഷ്യം കണ്ടു. വൈകീട്ട് എം.ജിയും കേരളയും തമ്മിൽ നടന്ന മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചു. കേരള സർവകലാശാലക്കാണ് രണ്ടാം സ്ഥാനം. മൂന്ന്, നാല് സ്ഥാനങ്ങൾ കാലിക്കറ്റ് യൂനിവേഴ്സിറ്റിയും എസ്.ആർ.എം യൂനിവേഴ്സിറ്റിയും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.