സ്​​പെ​യി​നി​ലെ ഫു​ട്​​ബാ​ൾ പ​രി​ശീ​ല​നം: ഏ​ജ​ൻ​സി​ക​ളു​ടെ സാ​മ്പ​ത്തി​ക ചൂ​ഷ​ണ​മോ?

മ​ല​പ്പു​റം: ‘‘എ​ന്‍റെ ഫു​ട്​​ബാ​ൾ ഭാ​വി​ക്ക്​ ത​ട​സ്സം നി​ന്നാ​ൽ ഞാ​ൻ ആ​ത്മ​ഹ​ത്യ ചെ​യ്യും. എ​നി​ക്ക്​ സ്​​പെ​യി​നി​ലേ​ക്ക്​ പോ​യേ മ​തി​യാ​വൂ’’ സ്​​പെ​യി​നി​ലെ ഒ​രു​ ഫു​ട്​​ബാ​ൾ അ​ക്കാ​ദ​മി​യി​ലേ​ക്ക്​ പ​രി​ശീ​ല​ന​ത്തി​ന്​ അ​വ​സ​രം ല​ഭി​ച്ച കേ​ര​ള​ത്തി​ലെ ഒ​രു കു​ട്ടി ത​ന്‍റെ മാ​താ​പി​താ​ക്ക​ളോ​ട്​ പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണി​ത്. ക​ഴി​ഞ്ഞ ര​ണ്ട്​ വ​ർ​ഷ​ത്തി​നി​ടെ 50ല​ധി​കം കു​ട്ടി​ക​ളാ​ണ്​ സ്​​പെ​യി​നി​ലെ വി​വി​ധ ക്ല​ബു​ക​ളി​ലേ​ക്ക്​ ‘വി​ദ​ഗ്​​ധ’ പ​രി​ശീ​ല​നം എ​ന്ന പേ​രി​ൽ വി​മാ​നം ക​യ​റി​യ​തെ​ന്നാ​ണ് ‘മാ​ധ്യ​മം’ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ല​ഭ്യ​മാ​യ​ വി​വ​രം. അ​ർ​ജ​ന്‍റീ​ന​യി​ലേ​ക്കും മ​റ്റ് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ഓ​ഫ​ർ വ​രു​ന്നു​ണ്ടെ​ങ്കി​ലും ഭൂ​രി​ഭാ​ഗ​ത്തി​നും ഇ​ഷ്ടം സ്​​പെ​യി​നാ​ണ്. ഈ ​രാ​ജ്യ​ത്തേ​ക്ക്​ പോ​യ​വ​രി​ൽ മി​ക്ക​വ​രും ഒ​രു മാ​സ​ത്തെ​യോ ര​ണ്ട്​ മാ​സ​ത്തേ​യോ പ​രി​ശീ​ല​ന​മാ​ണ്​ അ​വി​ടെ ന​ട​ത്തു​ന്ന​ത്.

എ​ന്നാ​ൽ, ഈ ​ചെ​റി​യ കാ​ല​യ​ള​വി​ൽ സ്​​പെ​യി​നി​ൽ ല​ക്ഷ​ങ്ങ​ൾ ന​ൽ​കി കി​ട്ടു​ന്ന പ​രി​ശീ​ല​നം കൊ​ണ്ട്​ എ​ത്ര കു​ട്ടി​ക​ൾ​ക്ക്​ നേ​ട്ട​മു​ണ്ടാ​യെ​ന്ന​ത്​ വ​ലി​യൊ​രു ചോ​ദ്യ​മാ​ണ്. ഫു​ട്​​ബാ​ൾ മേ​ഖ​ല​യി​ലു​ള്ള​വ​രു​മാ​യും ഇ​ങ്ങ​നെ പോ​യ കു​ട്ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രോ​ട്​ ഈ ​ചോ​ദ്യം ചോ​ദി​ച്ച​പ്പോ​ൾ മ​ന​സ്സി​ലാ​യ​ത് കാ​ര്യ​മാ​യി ഒ​രു ഗു​​ണ​വും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ്. കു​ട്ടി​ക​ളു​ടെ ഫു​ട്​​ബാ​ൾ ഭ്ര​മ​ത്തെ അ​പ്പാ​ടെ ചൂ​ഷ​ണം ചെ​യ്ത്​ മാ​താ​പി​താ​ക്ക​ളെ​യും നാ​ട്ടു​കാ​രെ​യും തെ​റ്റി​ദ്ധ​രി​പ്പി​ച്ച്​ സ്വ​ന്തം സാ​മ്പ​ത്തി​ക നേ​ട്ട​ങ്ങ​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​ജ​ൻ​സി​ക​ളാ​ണ്​ ഇ​തി​ന് പി​ന്നി​ലെ​ന്നാ​ണ്​ വ്യ​ക്ത​മാ​കു​ന്ന​ത്.

മോ​ഹ​ന വാ​ഗ്​​ദാ​ന​ങ്ങ​ൾ, പ​ണ​ത്തി​നാ​യി നെ​ട്ടോ​ട്ടം

ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യും മ​റ്റ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും പ​ര​സ്യ​ങ്ങ​ൾ ന​ൽ​കി കു​ട്ടി​ക​ളെ സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സി​ലേ​ക്ക്​ ആ​ക​ർ​ഷി​പ്പി​ച്ച്​ സ്​​പെ​യി​നി​ൽ​ പ​രി​ശീ​ല​ന​ത്തി​ന്​ പ​ണം വാ​ങ്ങി ക​യ​റ്റി അ​യ​ക്കു​ക​യാ​ണ്​ നി​ര​വ​ധി ഏ​ജ​ൻ​സി​ക​ൾ. ഓ​ൾ ഇ​ന്ത്യ ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​നോ സം​സ്ഥാ​ന ഫു​ട്​​ബാ​ൾ​ അ​സോ​സി​യേ​ഷ​നു​ക​ൾ​ക്കോ ഇ​തി​നെ​ക്കു​റി​ച്ച്​ ഒ​രു ഔ​ദ്യോ​ഗി​ക അ​റി​യി​പ്പും സ്​​പെ​യി​നി​ൽ നി​ന്നോ മ​റ്റ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നോ ല​ഭി​ക്കു​ന്നു​മി​ല്ല. കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ പ്ര​​ത്യേ​ക സെ​ല​ക്ഷ​ൻ ട്ര​യ​ലു​ക​ൾ സം​ഘ​ടി​പ്പി​ച്ച്​ കു​ട്ടി​ക​ൾ​ക്ക്​ സ്​​പെ​യി​നി​ൽ പ​രി​ശീ​ല​ന​ത്തി​ന്​ പ​​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ന​ൽ​കി​യാ​ണ്​ ചൂ​ഷ​ണം.

നാ​ട്ടി​ലെ പ്രാ​ദേ​ശി​ക ക്ല​ബു​ക​ളി​ൽ പോ​ലും ശ​രാ​ശ​രി​ക്ക്​ താ​ഴെ​യു​ള്ള പ്ര​ക​ട​നം കാ​ഴ്ച വെ​ക്കു​ന്ന​വ​ർ​ക്ക്​​പോ​ലും വി​ദേ​ശ രാ​ജ്യ​ത്ത്​ പ​രി​ശീ​ല​ന​ത്തി​ന്​ അ​വ​സ​രം ല​ഭി​ക്കു​ന്നു. ക​ളി നോ​ക്കി​യ​ല്ല ഈ ​തെ​ര​ഞ്ഞെ​ടു​പ്പെ​ന്നും പ​ണം സ​മ്പാ​ദി​ക്കാ​നു​ള്ള ഏ​ജ​ൻ​സി​ക​ളു​ടെ കു​റു​ക്കു വ​ഴി​ക​ളാ​ണ്​ ഇ​തെ​ന്നും​ വ്യ​ക്ത​മാ​വു​ക​യാ​ണ്​. മി​ക​ച്ച മ​ത്സ​രം കാ​ഴ്ച​വെ​ക്കു​ന ചി​ല കു​ട്ടി​ക​ളും ഇ​ത്ത​രം കെ​ണി​യി​ൽ വീ​ഴു​ന്നു​ണ്ടെ​ന്ന​താ​ണ് വാ​സ്ത​വം.ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ ചെ​ന്നൈ​യി​ൽ നി​ന്നു​ള്ള ഇ​ത്ത​ര​മൊ​രു ഏ​ജ​ൻ​സി പാ​ല​ക്കാ​ട്​ ജി​ല്ല​യി​ൽ ന​ട​ത്തി​യ സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സി​ൽ കേ​ര​ള​ത്തി​ൽ നി​ന്ന്​ 16 പേ​ർ​ക്ക് സ്​​പെ​യി​നി​ലേ​ക്ക്​ അ​വ​സ​രം ല​ഭി​ച്ചു​.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലും സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സ്​ കേ​ര​ള​ത്തി​ൽ ന​ട​ന്നു. ഈ ​സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സി​ൽ അ​വ​സ​രം ല​ഭി​ച്ച മ​ല​പ്പു​റം ജി​ല്ല​യി​ലെ ഒ​രു വി​ദ്യാ​ർ​ഥി​യോ​ട്​ ഒ​രു മാ​സ​ത്തെ പ​രി​ശീ​ല​ന​ത്തി​നും ചെ​ല​വി​നു​മാ​യി അ​ഞ്ച്​ ല​ക്ഷം രൂ​പ​യോ​ള​മാ​ണ്​ ഏ​ജ​ൻ​സി ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​ത്ര തു​ക ന​ൽ​കാ​ൻ പ​റ്റാ​ത്ത​തി​നാ​ൽ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പ​ണം സ്വ​രൂ​പി​ക്കു​ക​യാ​ണ്​ കു​ടും​ബം.

ഒ​രു മാ​സം സ്​​പെ​യി​നി​ൽ പ​ന്ത്​ ത​ട്ടി​യാ​ൽ ‘ഭാ​വി’ മാ​റു​മോ?

വ​ർ​ഷ​ങ്ങ​ളെ​ടു​ത്ത്​ ചി​ട്ട​യാ​യി പ​ഠി​പ്പി​ക്കു​ന്ന സ്​​പെ​യി​നി​ലെ അ​ഞ്ച്​ വ​ർ​ഷ​ത്തേ​ക്കോ ദീ​ർ​ഘ​കാ​ല​ത്തേ​​ക്കോ സൗ​ജ​ന്യ​മാ​യാ​ണ്​ കൊ​ണ്ടു പോ​വു​ന്ന​ത്. അ​ത്ത​രം ക്ല​ബു​ക​ളി​ൽ നി​ന്ന്​ മി​ക​ച്ച പ​രി​ശീ​ല​ന​വും ഭാ​വി​യും ല​ഭി​ക്കു​ന്നു​മു​ണ്ട്. എ​ന്നാ​ൽ, ഇ​തേ മാ​തൃ​ക​യി​ൽ കു​ട്ടി​ക​ളെ മോ​ഹി​പ്പി​ച്ച്​ പ​ണം മാ​ത്രം ല​ക്ഷ്യ​മാ​ക്കി​യു​ള്ള ഹ്ര​സ്വ​കാ​ല പ​രി​ശീ​ല​ന​ങ്ങ​ളി​ൽ പെ​ട്ടു​പോ​വു​ക​യാ​ണ്​ പ​ല കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും. നാ​ല്​ മു​ത​ൽ ഏ​ഴ്​ ല​ക്ഷം വ​രെ ന​ൽ​കി​യാ​ണ്​ പ​രി​ശീ​ല​ന​ത്തി​ന്​ പോ​വു​ന്ന​ത്.

കേ​വ​ലം ഒ​ന്നോ ര​ണ്ടോ​ മാ​സം സ്​​പെ​യി​നി​ൽ പ​ന്ത്​ ത​ട്ടി​യാ​ൽ ഈ ​കു​ട്ടി​ക​ളു​ടെ ഫു​ട്​​ബാ​ൾ ഭാ​വി​യി​ൽ മാ​റ്റം വ​രു​മോ​യെ​ന്നാ​ണ്​ പ​രി​ശീ​ല​ക​രും ഈ ​മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രും ചോ​ദി​ക്കു​ന്ന​ത്. കു​ട്ടി​ക​ളു​ടെ ഫു​ട്​​ബാ​ൾ ഇ​ഷ്ട​ത്തെ ചൂ​ഷ​ണം ചെ​യ്യു​​ന്ന​ത്​ അ​നു​വ​ദി​ച്ചു​കൂ​ടാ.

ര​ക്ഷി​താ​ക്ക​ള​റി​യാ​ൻ

ര​ക്ഷി​താ​ക്ക​ളി​ൽ വ​ലി​യൊ​രു വി​ഭാ​ഗ​ത്തി​നും ഇ​ത്ത​ര​മൊ​രു ചൂ​ഷ​ണ​ത്തി​ന്‍റെ വ്യാ​പ്തി മ​ന​സ്സി​ലാ​യി​ട്ടി​ല്ല. സ്​​പെ​യി​നി​ൻ പോ​യി ​നേ​രി​ട്ട്​ പ​രി​ശീ​ല​നം കാ​ണാ​ത്ത​തി​നാ​ൽ കു​ട്ടി​ക​ൾ​ക്ക്​ അ​വി​ടെ എ​ന്ത്​ കി​ട്ടു​ന്നെ​ന്ന്​ പ​ല​ർ​ക്കു​മ​റി​യി​ല്ല. തി​രി​ച്ചെ​ത്തി​യ കു​ട്ടി​ക​ളി​ൽ പ​ല​രും അ​വി​ടെ ല​ഭി​ച്ച അ​വ​സ​ര​ങ്ങ​ളെ​ക്കു​റി​ച്ച്​ കൃ​ത്യ​മാ​യി നാ​ട്ടി​ൽ പ​റ​യു​ന്നു​മി​ല്ല.

ചി​ല​ർ ഇ​ത്ത​രം അ​വ​സ​ര​ങ്ങ​ൾ​ക്കാ​യി സ്​​പെ​യി​നി​ൽ പോ​യി അ​വി​ടെ മ​റ്റ് ജോ​ലി​ക​ൾ ത​ര​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളും ന​ട​ത്തി. ഇ​ത്ര​യൊ​ന്നും പ​ണം മു​ട​ക്കാ​തെ കേ​ര​ള​ത്തി​ൽ ത​ന്നെ മി​ക​ച്ച അ​ക്കാ​ദ​മി​ക​ളും അ​വ​സ​ര​ങ്ങ​ളു​മു​ണ്ടാ​യി​ട്ടും അ​തി​ലൊ​ന്നും വി​ടാ​തെ പു​തി​യ അ​വ​സ​രം തേ​ടി​പ്പോ​വു​മ്പോ​ൾ കു​ട്ടി​ക​ളു​ടെ ന​ല്ല ഭാ​വി​കൂ​ടി പ​രി​ഗ​ണി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം ര​ക്ഷി​താ​ക്ക​ൾ​ക്കു​ണ്ട്.

Tags:    
News Summary - Spain-Football-Financial-Exploitation-Agency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.