ന്യുഡൽഹി: സ്പെയിനിനെ ഫുട്ബാൾ ലോകകിരീടത്തോളം ഉയർത്തിയ ഇതിഹാസ താരം ഡേവിഡ് വിയ്യ ഇന്ത്യൻ സൂപർ ലീഗിലേക്ക്. ഒഡിഷ എഫ്.സി ഉപദേശകനും താരങ്ങളുടെ റിക്രൂട്ട്മെൻറ് മാനേജറുമായാണ് എത്തുന്നത്. ക്ലബിെൻറ പ്രസിഡൻറായി രാജ് അത്വാൾ എത്തിയതിനു പിന്നാലെയാണ് ഐ.എസ്.എല്ലിലെ താരത്തിളക്കമായി വിയ്യയുടെ വരവ്.
സ്പെയിനിെൻറ എക്കാലത്തെയും വലിയ ഗോൾവേട്ടക്കാരനായ വിയ്യ കരിയറിൽ വിവിധ ക്ലബുകൾക്കൊപ്പവും ദേശീയ ജഴ്സിയിലുമായി 15 കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ബാഴ്സലോണ, അത്ലറ്റികോ മഡ്രിഡ് എന്നിവക്കായി ബൂട്ടുകെട്ടി. ഏറ്റവുമൊടുവിൽ ജപ്പാൻ ക്ലബായ വിസെൽ കോബെക്കുവേണ്ടി കളിച്ചാണ് 39കാരൻ കളി നിർത്തുന്നത്. ലോകകിരീടത്തിനു പുറമെ ദേശീയ ജഴ്സിയിൽ യൂറോ കപും ബാഴ്സ മുന്നേറ്റം നയിച്ച് ചാമ്പ്യൻസ് ലീഗ്, ലാ ലിഗ കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ സീസൺ വരെ പന്തുതട്ടിയതിനാൽ താരത്തിന് കളിക്കാനും അവസരമൊരുക്കിയായിരുന്നു ഒഡിഷ കരാറിലെത്തിയതെങ്കിലും കളിക്കുന്നില്ലെന്നും ഉപദേശകെൻറ റോൾ മതിയെന്നും തീരുമാനിക്കുകയായിരുന്നു.
ക്ലബിന് ആഗോള മുഖം നൽകുകയാണ് പ്രധാനമായും വിയ്യയുടെ വരവുകൊണ്ട് ലക്ഷ്യമിടുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. മുൻ ഹെഡ് കോച്ച് ജോസപ് ഗോംബാവു, വിക്ടർ ഓനേറ്റ് എന്നിവരും വിയ്യക്കൊപ്പം ക്ലബിെൻറ മുൻനിരയിലുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.