കോപ്പൻഹേഗൻ: പാർക്കൻ സ്റ്റേഡിയത്തിൽ ക്ലാസിക് മത്സരം കാണാനെത്തിയ കാണികൾ ഒരുവേള ഇത് യൂറോകപ്പ് വേദിയാണോ എന്നുപോലും ചിന്തിച്ചിരിക്കണം. യൂറോ പ്രീക്വാർട്ടറിൽ ക്രൊയേഷ്യക്കെതിരെ നിർണായക പോരാട്ടത്തിനിറങ്ങിയ സ്പാനിഷ് പടക്ക് വിനയായി ഗോളി ഉനൈ സിമണിെൻറ ഭീമൻ അബദ്ധം. സെൽഫ് ഗോളുകൾ അരങ്ങുവാഴുന്ന ടൂർണമെൻറിൽ സൈമൺ നൽകിയ സംഭാവന കാൽപന്ത് ലോകം പെട്ടെന്ന് മറക്കാനിടയില്ല. പിഴവ് സൈമണിേൻറതാണെങ്കിലും ഗോൾ പെട്രിയുടെ പേരിലാണ് എഴുതപ്പെട്ടത്.
സ്പാനിഷ് മധ്യനിര നിര താരം പെട്രി കൊടുത്ത മൈനസ് പാസ് സ്വീകരിക്കുന്നതിൽ ഗോൾ കീപ്പർ സിമൺ അവിശ്വസനീയമാം വിധം പരാജയപ്പെടുകയായിരുന്നു. പന്ത് സ്റ്റോപ് ചെയ്യാനുള്ള ശ്രമത്തിൽ ടൈമിങ് തെറ്റിയ ഉനൈ സിമണിെൻറ കാലിൽ സ്പർശിക്കാതെ പന്ത് വലയിലേക്ക് നീങ്ങുകയായിരുന്നു. സംഭവം വിശ്വസിക്കാനാകാതെ സഹതാരങ്ങളും കോച്ചും തലകുലുക്കുേമ്പാൾ ക്രൊയേഷ്യൻ പട ആഘോഷം തുടങ്ങിയിരുന്നു.
ആദ്യ മിനുറ്റ് മുതൽ ആക്രമിച്ചു സ്പാനിഷ് പടക്ക് ഇടിത്തീയായാണ് സെൽഫ് ഗോളെത്തിയത്. എന്നാൽ ഉണർന്നെണീറ്റ സ്പാനിഷ് പടക്കായി 38ാം മിനുറ്റിൽ പാേബ്ലാ സെറാബിയ മറുപടി ഗോൾ നൽകി. മത്സരത്തിെൻറ ആദ്യ പകുതി പിന്നിടുേമ്പാൾ ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിലും പന്തടക്കത്തിലും സ്പെയിൻ ബഹുദൂരം മുന്നിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.