പിതാവിന്‍റെ വിയോഗമറിയാതെ ലോകകപ്പ്​ വിജയത്തിലേക്ക്​ ഗോൾ പായിച്ച്​ ഒ​ൾ​ഗ ​കാ​ർ​മോ​ണ

വനിത ലോകകപ്പിൽ സ്പെയിൻ കന്നിവിജയം കുറിച്ചപ്പോൾ ഏറ്റവും അഭിനന്ദിക്കപ്പെട്ടത്​ ഒ​ൾ​ഗ കാർമോണയെന്ന ക്യാപ്​ടനാണ്​​. ഫി​ഫ വ​നി​ത ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് ഇം​ഗ്ല​ണ്ടി​ന് തോ​ൽ​പി​ച്ച് സ്പെ​യി​ൻ കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ടപ്പോൾ മുന്നിൽനിന്ന്​ നയിച്ചതും​ 29ാം മി​നി​റ്റി​ൽ വിജയഗോൾ നേടിയതും ഒൾഗ തന്നെയാണ്​. പക്ഷെ അപ്പോഴൊന്നും അവരറിഞ്ഞിരുന്നില്ല, തന്‍റെ പിതാവ്​ എന്നന്നേക്കുമായി ഈ ലോകത്തുനിന്ന്​ മടങ്ങിയ വിവരം.

മത്സരശേഷമാണ്​ റോയൽ സ്പാനിഷ്​ ഫുട്​ബോൾ അസോസിയേഷൻ ഒൾഗയുടെ പിതാവിന്‍റെ മരണവിവരം പുറത്തുവിട്ടത്​. ‘ഫൈനലിന് ശേഷമാണ് വോൾഗ ദുഖകരമായ ആ വാർത്ത അറിഞ്ഞത്. ഈ നിമിഷത്തിൽ ഞങ്ങൾ ഒൾഗയ്ക്കും അവളുടെ കുടുംബത്തിനും ആത്മാർത്ഥമായ അനുശോചനം അറിയിക്കുന്നു. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു, ഓൾഗ, നീ സ്പാനിഷ് ഫുട്ബോളിന്റെ ചരിത്രമാണ്’-ഫെഡറേഷൻ ട്വീറ്റിൽ പറഞ്ഞു.

വിജയഗോൾ നേടിയത്​ ഒൾഗ കാർമോണ

ഇം​ഗ്ല​ണ്ടി​നും സ്പെ​യി​നി​നും ലോ​ക​ക​പ്പി​ൽ ക​ന്നി ഫൈ​ന​ലാ​യി​രു​ന്നു. ടൂ​ർ​ണ​മെ​ന്റി​ലു​ട​നീ​ളം മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ​തി​ന്റെ​യും സ്പെ​യി​നു​മാ​യി മു​മ്പ് മു​ഖാ​മു​ഖം വ​ന്ന​പ്പോ​ൾ ജ​യി​ച്ച​തി​ന്റെ​യും മാ​ന​സി​ക മു​ൻ​തൂ​ക്ക​മു​ണ്ടാ​യി​രു​ന്നു ഇം​ഗ്ലീ​ഷു​കാ​ർ​ക്ക്. കാ​ണി​ക​ളി​ലൊ​രാ​ൾ ഗ്രൗ​ണ്ട് കൈ​യേ​റി​യ​തി​നെ​ത്തു​ട​ർ​ന്ന് 25 മി​നിറ്റിൽ ക​ളി അ​ൽ​പ​നേ​രം ത​ട​സ്സ​പ്പെ​ട്ടിരുന്നു. മി​ക​ച്ച അ​വ​സ​ര​ങ്ങ​ളി​ലൊ​ന്ന് 16ാം മി​നി​റ്റി​ൽ ല​ഭി​ച്ചി​രു​ന്നു.

ഇം​ഗ്ല​ണ്ടി​ന്റെ ലോ​റ​ൻ ഹെം​പി​ന്റെ ബു​ള്ള​റ്റ് ക്രോ​സ്ബാ​റി​ൽ ത​ട്ടി​ത്തെ​റി​ച്ചു. ഒ​രു മി​നി​റ്റി​നു​ശേ​ഷം, സ്പാ​നി​ഷ് താ​രം സ​ൽ​മ പാ​ര​ല്ല്യൂ​ലോ ഗോ​ളി​ലേ​ക്ക് കു​തി​ച്ചു. പ​ക്ഷേ ഒ​രു ക്ലീ​ൻ ഷോ​ട്ട് നേ​ടാ​നാ​യി​ല്ല. വ​ല​ക്ക് മു​ന്നി​ൽ ആ​ൽ​ബ റെ​ഡോ​ണ്ടോ​യു​ടെ ശ്ര​മം ഇം​ഗ്ലീ​ഷ് ഗോ​ളി മേ​രി ഇ​യ​ർ​പ്‌​സ് ത​ട​ഞ്ഞു.

എ​ന്നാ​ൽ, 29ാം മി​നി​റ്റി​ൽ ക​ഥ മാ​റി. കാ​ർ​മോ​ണ​യു​ടെ ഇ​ട​ങ്കാ​ൽ ഷോ​ട്ട് ഗോ​ൾ​കീ​പ്പ​ർ മേ​രി ഇ​യ​ർ​പ്‌​സി​ന്റെ ഡൈ​വി​ങ്ങി​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി വ​ല​യു​ടെ മൂ​ല​യി​ലി​റ​ങ്ങി. സെ​മി ഫൈ​ന​ലി​ൽ സ്വീ​ഡ​നെ​തി​രെ​യും ഗോ​ൾ നേ​ടി​യ കാ​ർ​മോ​ണ അ​ങ്ങ​നെ സ്പെ​യി​നി​ന്റെ വി​ജ​യ​റാ​ണി​യാ​യി.

പാ​ഴാ​യ പെ​നാ​ൽ​റ്റി

ലീ​ഡി​ന്റെ ബ​ല​ത്തി​ൽ ഒ​ന്നാം പ​കു​തി​യി​ൽ ക​ളം ഭ​രി​ച്ച സ്പെ​യി​നി​നെ​തി​രെ ര​ണ്ടാം പ​കു​തി​യി​ൽ ഇം​ഗ്ല​ണ്ട് അ​പ​ക​ടം വി​ത​റി​ക്കൊ​ണ്ടി​രു​ന്നു. ഇ​ട​ക്ക് പ​ല​ത​വ​ണ സ്പാ​നി​ഷ് താ​രം പാ​ര​ല്ല്യൂ​ലോ ഗോ​ളി​ന​ടു​ത്തെ​ത്തി. 54-ാം മി​നി​റ്റി​ൽ ഇം​ഗ്ല​ണ്ടി​ന്റെ ഹെം​പി​ന് മ​റ്റൊ​രു അ​വ​സ​രം ല​ഭി​ച്ചെ​ങ്കി​ലും പു​റ​ത്തേ​ക്കാ​യി. 68ാം മി​നി​റ്റി​ൽ ലീ​ഡ് ഇ​ര​ട്ടി​യാ​ക്കു​മെ​ന്നു​റ​പ്പി​ച്ച നി​മി​ഷ​ങ്ങ​ൾ. കെ​യ്‌​റ വാ​ൽ​ഷി​ന്റെ ഹാ​ൻ​ഡ്‌​ബോ​ളി​ന് സ്പാ​നി​ഷ് താ​ര​ങ്ങ​ളു​ടെ പെ​നാ​ൽ​റ്റി അ​പ്പീ​ൽ. വി​ഡി​യോ അ​വ​ലോ​ക​ന​ത്തി​ൽ റ​ഫ​റി പെ​നാ​ൽ​റ്റി അ​നു​വ​ദി​ച്ചു. ജെ​ന്നി ഹെ​ർ​മോ​സ​യെ​ടു​ത്ത കി​ക്ക് ഇം​ഗ്ല​ണ്ട് ഗോ​ൾ​കീ​പ്പ​ർ ഇ​യ​ർ​പ്സ് ഗം​ഭീ​ര​മാ​യി കൈ​യി​ലൊ​തു​ക്കു​ക​യാ​യി​രു​ന്നു.

ക​ലാ​പാ​ന​ന്ത​രം കി​രീ​ടം

പ​​രി​​ശീ​​ല​​ക​​ൻ ജോ​​ർ​​ജ് വി​​ൽ​​ഡ​​ക്കെ​​തി​​രെ താ​​ര​​ങ്ങ​​ൾ കൂ​​ട്ട​​ത്തോ​​ടെ രം​​ഗ​​ത്തെ​​ത്തി​​യ​​തി​​നെ​ തു​​ട​​ർ​​ന്ന് ക​​ലു​​ഷി​​ത​​മാ​​യി​​രു​​ന്നു ഏ​​താ​​നും മാ​​സം മു​​മ്പ് ടീ​​മി​​ലെ അ​​വ​​സ്ഥ. വി​​ൽ​​ഡ​​യാ​​ണ് കോ​​ച്ചെ​​ങ്കി​​ൽ ത​​ങ്ങ​​ളെ ഉ​​ൾ​​പ്പെ​​ടു​​ത്തേ​​ണ്ട​​തി​​ല്ലെ​​ന്ന് 15ഓ​​ളം ക​​ളി​​ക്കാ​​ർ വ്യ​​ക്ത​​മാ​​ക്കു​​ക​​യും ചെ​​യ്തി​രു​ന്നു. മാ​ന​സി​ക​സ​മ്മ​ർ​ദം അ​നു​ഭ​വി​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ ആ​രോ​പ​ണം. കൂ​ട്ട​ത്തി​ൽ മൂ​ന്ന് ക​ളി​ക്കാ​ർ, ഓ​ന ബാ​റ്റി​ൽ, ഐ​റ്റാ​ന ബോ​ൺ​മാ​റ്റി, മ​രി​യോ​ണ കാ​ൽ​ഡെ​ന്റി എ​ന്നി​വ​ർ പി​ന്നീ​ട് ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​നു​മാ​യി അ​നു​ര​ഞ്ജ​ന​ത്തി​ലെ​ത്തു​ക​യും ക​ളി​ക്കാ​ൻ ത​യാ​റാ​വു​ക​യും ചെ​യ്തു. ഇ​താ​ദ്യ​മാ​യാ​ണ് സ്പെ​യി​ൻ ലോ​ക​ക​പ്പ് സെ​മി​യി​ൽ​പോ​ലു​മെ​ത്തു​ന്ന​ത്. കി​രീ​ട നേ​ട്ട​ത്തോ​ടെ ജ​ർ​മ​നി​ക്കു ശേ​ഷം പു​രു​ഷ, വ​നി​ത ലോ​ക​ക​പ്പു​ക​ൾ വി​ജ​യി​ക്കു​ന്ന ടീ​മാ​യി സ്പെ​യി​ൻ മാ​റി.

Tags:    
News Summary - Spain’s World Cup-winning goalscorer learned of father’s death after final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.