ചുവാമെനിയുടെ ലോങ് റേഞ്ചിൽ റയൽ; ബാഴ്സക്കും ജയം

ലാ ലിഗയിൽ കരുത്തരായ റയൽ മഡ്രിഡിനും ബാഴ്സലോണക്കും ജയം. മയ്യോര്‍ക്കയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് റയല്‍ പരാജയപ്പെടുത്തിയത്.

ഫ്രഞ്ച് താരം ഔറേലിയന്‍ ചുവാമെനി മത്സരത്തിന്‍റെ 48ാം മിനിറ്റിൽ ഒരു കിടിലൻ ലോങ് റേഞ്ചിലൂടെയാണ് റയലിന്‍റെ വിജയഗോൾ നേടിയത്. 35 വാര അകലെ നിന്ന് തൊടുത്ത തകര്‍പ്പന്‍ ഷോട്ടാണ് താരം ഗോളാക്കി മാറ്റിയത്. ഒന്നാമതുള്ള റയലിന് രണ്ടാമതുള്ള ബാഴ്സയേക്കാൾ എട്ടു പോയന്‍റിന്‍റെ ലീഡുണ്ട്. ബുധനാഴ്ച യുവേഫ ചാമ്പ്യൻസ് ലീഗ് രണ്ടാംപാദ ക്വാർട്ടറിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാനിരിക്കെ, മുൻനിര താരങ്ങളെ ബെഞ്ചിലിരുത്തിയാണ് കാർലോ ആഞ്ചലോട്ടി ടീമിനെ കളത്തിലിറക്കിയത്.

ഡാമി കാർവജാൽ, കമവിങ്ക, ടോണി ക്രൂസ് എന്നിവരൊന്നും പ്ലെയിങ് ഇലവനിലുണ്ടായിരുന്നില്ല. മറ്റൊരു മത്സരത്തിൽ ബാഴ്സ ഏകപക്ഷീയമായ ഒരു ഗോളിനാണ് കാഡിസിനെ തോൽപിച്ചത്. 37ാം മിനിറ്റിൽ ജാവോ ഫെലിക്സിന്‍റെ ഒരു മനോഹര ആക്രോബാറ്റിക് ഷോട്ടാണ് ഗോളിലെത്തിയത്. അടുത്ത ഞായറാഴ്ച റയൽ ബാഴ്സയുമായി ഏറ്റമുട്ടും. സാന്‍റിയാഗോ ബെൺബ്യൂവിലാണ് എൽ ക്ലാസിക്കോ മത്സരം.

31 മത്സരങ്ങളില്‍നിന്ന് 78 പോയന്റുമായാണ് റയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ബാഴ്സക്ക് ഇത്രയും മത്സരങ്ങളിൽനിന്ന് 70 പോയന്‍റും.

Tags:    
News Summary - Spanish La Liga: Mallorca 0-1 Real Madrid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.