ന്യൂഡൽഹി: ലയണൽ മെസ്സിയുടെ പുതിയ ക്ലബ് ഇന്റർ മിയാമിയെക്കുറിച്ച് ഇന്റർനെറ്റിൽ ഏറ്റവുമധികം തിരഞ്ഞത് ഇന്ത്യയുടെ അയൽക്കാരായ ബംഗ്ലാദേശികളെന്ന് കണക്കുകൾ. ഗൂഗ്ൾ ട്രെൻഡ്സ് പ്രകാരമാണിത്. ഗൂഗ്ൾ ട്രെൻഡ്സിൽ 100 രേഖപ്പെടുത്തി ബംഗ്ലാദേശ് ഒന്നാം സ്ഥാനത്തെത്തിയപ്പോൾ മെസ്സിയുടെ സ്വന്തം രാജ്യമായ അർജന്റീന (84) രണ്ടാം സ്ഥാനത്തായി. നേപ്പാൾ (82), ഹെയ്തി (81), ഐവറി കോസ്റ്റ് (73) എന്നിങ്ങനെയാണ് തുടർന്നുവരുന്നവർ. ഇറാഖ്, യമൻ, കോംഗോ, ഹോണ്ടുറസ്, നികരാഗ്വ രാജ്യങ്ങളും ആദ്യ പത്തിലുണ്ട്.
2022-23 സീസൺ പൂർത്തിയാവുന്നതോടെ ഫ്രഞ്ച് ക്ലബായ പി.എസ്.ജി വിടുമെന്ന് ഉറപ്പായ മെസ്സിയെ സൗദി പ്രോ ലീഗിലെത്തിക്കാൻ ശ്രമമുണ്ടായിരുന്നു. താരത്തിന്റെ മാതൃക്ലബായ ബാഴ്സലോണയും നോട്ടമിട്ടു. എന്നാൽ, അമേരിക്കൻ മേജർ ലീഗ് സോക്കറിലെ ഇന്റർ മിയാമി തിരഞ്ഞെടുക്കുകയായിരുന്നു മെസ്സി. കുടുംബത്തിനായി കൂടുതൽ സമയം നീക്കിവെക്കുന്നതിനാണ് യൂറോപ്പ് വിടുന്നതെന്നും 36 വയസ്സിലേക്ക് കടക്കുന്ന താരം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.