മന്ത്രി വി. അബ്ദുറഹ്​മാന്‍റെ നേതൃത്വത്തിൽ മലപ്പുറം ഗവ. റസ്റ്റ് ഹൗസിൽ ചേർന്ന മില്യൺ ഗോൾ സംഘാടക സമിതി യോഗം

ഗി​ന്ന​സ് റെ​ക്കോ​ഡ് ല​ക്ഷ്യ​മി​ട്ട് സ്പോ​ര്‍ട്സ് കേ​ര​ള ഫൗ​ണ്ടേ​ഷ​ന്‍

മ​ല​പ്പു​റം: ഖ​ത്ത​ര്‍ ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യി ജ​ന​ങ്ങ​ളി​ലേ​ക്ക് ലോ​ക​ക​പ്പ് സ​ന്ദേ​ശം എ​ത്തി​ക്കാ​നാ​യി 12 മ​ണി​ക്കൂ​റി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പെ​നാ​ല്‍ട്ടി കി​ക്കെ​ടു​ക്കു​ക എ​ന്ന ഗി​ന്ന​സ് റെ​ക്കോ​ഡ് ല​ക്ഷ്യ​മി​ട്ടു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കൊ​രു​ങ്ങി സ്പോ​ര്‍ട്സ് കേ​ര​ള ഫൗ​ണ്ടേ​ഷ​ന്‍. സം​സ്ഥാ​ന സ്പോ​ര്‍ട്സ് കൗ​ണ്‍സി​ല്‍, കാ​യി​ക യു​വ​ജ​ന കാ​ര്യാ​ല​യം എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ക്കു​ന്ന ഫു​ട്‌​ബാ​ള്‍ പ​രി​ശീ​ല​ന പ​ദ്ധ​തി​യാ​യ വ​ണ്‍ മി​ല്യ​ണ്‍ ഗോ​ളി​ന്‍റെ ഭാ​ഗ​മാ​യി മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ള്‍ ആ​സ്ഥാ​ന​മാ​ക്കി ഗി​ന്ന​സ് റെ​ക്കോ​ഡി​നു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കും.

കാ​യി​ക മ​ന്ത്രി​യും സ്പോ​ര്‍ട്സ് കേ​ര​ള ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍മാ​നു​മാ​യ വി. ​അ​ബ്ദു​റ​ഹ്​​മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മ​ല​പ്പു​റം റെ​സ്റ്റ് ഹൗ​സി​ല്‍ ചേ​ര്‍ന്ന അ​ഞ്ചാ​മ​ത് ഡ​യ​റ​ക്ട​ര്‍ ബോ​ര്‍ഡ് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. സം​സ്ഥാ​ന സ്പോ​ര്‍ട്സ് കൗ​ണ്‍സി​ല്‍ പ്ര​സി​ഡ​ന്‍റ്​ മേ​ഴ്സി കു​ട്ട​ന്‍, എ​സ്.​കെ.​എ​ഫ് ഡ​യ​റ​ക്ട​ര്‍മാ​രാ​യ എ. ​പ്ര​ദീ​പ്കു​മാ​ര്‍, വി.​പി. അ​നി​ല്‍ കു​മാ​ര്‍, മു​ഹ​മ്മ​ദ് ആ​ഷി​ഖ്, എ​സ്.​കെ.​എ​ഫ് എം.​ഡി ആ​ന്‍റ്​ സി.​ഇ. പ്രേം ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Sports Kerala Foundation Aims for Guinness Record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.