ബംഗളൂരു: ബാംഗ്ലൂർ ഫുട്ബാൾ സ്റ്റേഡിയത്തിൽ നടക്കുന്ന സ്റ്റഫോർഡ് ചലഞ്ച് കപ്പ് ടൂർണമെന്റിൽ ഗോകുലം കേരള എഫ്.സിക്ക് തോൽവി.രണ്ടിനെതിരെ മൂന്നു ഗോളിന് എ.എസ്.സിയോടാണ് പരാജയപ്പെട്ടത്. വിജയികൾക്കായി ശക്തി ഗുരുങ്, അജേന്ദ്ര സിങ്, ഇ. ആൽവിൻ എന്നിവർ സ്കോർ ചെയ്തപ്പോൾ ഗോകുലത്തിന്റെ രണ്ടു ഗോളുകളും സാമുവൽ മനാഷ് കോനെയുടെ വകയായിരുന്നു.
ആദ്യ കളിയിൽ സമനിലയിൽ കുരുങ്ങിയ ഗോകുലത്തിന്റെ നില ഇതോടെ പരുങ്ങലിലായി. മറ്റു മത്സരങ്ങളിൽ എഫ്.സി ഡെക്കാനെ ഒന്നിനെതിരെ രണ്ടു ഗോളിന് വീഴ്ത്തി എം.ഇ.ജിയും ഡെംപോ എസ്.സിയെ മറുപടിയില്ലാത്ത നാലു ഗോളിന് മുക്കി എഫ്.സി ബംഗളൂരു യുനൈറ്റഡും വിജയം കൊയ്തു. ഞായറാഴ്ച വൈകീട്ട് നാലിന് നടക്കുന്ന മത്സരത്തിൽ അരാ എഫ്.സിക്കെതിരെ കേരള യുനൈറ്റഡ് കളത്തിലിറങ്ങും.
ആദ്യ കളിയിൽ കേരള യുനൈറ്റഡ് തോൽവി വഴങ്ങിയിരുന്നു. ഞായറാഴ്ചത്തെ മറ്റു മത്സരങ്ങൾ: രാവിലെ 8.15ന് കെങ്ക്രെ എഫ്.സി x ശ്രീനിധി ഡെക്കാൻ എഫ്.സി, രാവിലെ 10.45 ന് ചെന്നൈയിൻ എഫ്.സി x കിക്ക്സ്റ്റാർട്ട് എഫ്.സി, ഉച്ചക്ക് 1.30ന് ബി.എഫ്.സി x ഡൽഹി എഫ്.സി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.