യൂറോ കപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ റഷ്യൻ ദേശീയ ഫുട്ബോൾ ടീം ഹെഡ് കോച്ച് സ്ഥാനത്ത് നിന്നും സ്റ്റാനിസ്ലാവ് ചെർച്ചെസോവ് പുറത്തേക്ക്. റഷ്യൻ ഫുട്ബാൾ യൂണിയനെ ഉദ്ധരിച്ചുകൊണ്ട് ആർ.െഎ.എ ന്യൂസാണ് വാർത്ത പുറത്തുവിട്ടത്. 57കാരനായ ചെർച്ചെസോവുമായുള്ള കരാർ അവസാനിപ്പിക്കാൻ തങ്ങൾ സംയുക്ത തീരുമാനമെടുത്തതായും പകരക്കാരനെ തേടാൻ ആരംഭിച്ചതായും റഷ്യൻ ഫുട്ബാൾ യൂണിയൻ അറിയിച്ചിട്ടുണ്ട്.
പകരക്കാരനായി കോച്ചുകളിലൊരാളുമായി ധാരണയിലെത്തിയതിനെത്തുടർന്ന് ആർ.എഫ്.യു ചെർച്ചെസോവുമായുള്ള കരാർ അവസാനിപ്പിക്കാൻ പോകുന്നതായി കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ജർമനിയുടെ മെൻറർ ജോക്കിം ലോ, സ്വിസ് ദേശീയ ടീമിെൻറ ഹെഡ് കോച്ച് വ്ളാദിമിർ പെറ്റ്കോവിച്, ജർമൻ യൂത്ത് ടീമിൽ ജോലി ചെയ്യുന്ന സ്റ്റെഫാൻ കുൻറ്സ് എന്നിവരുടെ പേരുകളാണ് അതുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിരുന്നത്.
2016 മുതൽ റഷ്യൻ ദേശീയ ടീമിനെ കളി പഠിപ്പിച്ചുവരികയായിരുന്നു ചെർച്ചെസോവ്. അദ്ദേഹത്തിെൻറ നേതൃത്വത്തിൽ 2018 ലോകകപ്പിൽ റഷ്യ ക്വാർട്ടർ ഫൈനൽ വരെ എത്തിയിരുന്നു. എന്നാൽ, ഇത്തവണത്തെ യൂറോകപ്പിൽ ഗ്രൂപ്പ് ഘട്ടം പോലും മറികടക്കാൻ അവർക്കായില്ല. ഗ്രൂപ്പ് ബിയിൽ ഏറ്റവും അവസാന സ്ഥാനക്കാരായാണ് അവർ ഫിനിഷ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.