സംസ്ഥാന സീനിയർ ഫുട്ബാൾ: മലപ്പുറത്തെ തോൽപ്പിച്ച് തൃശൂർ ഫൈനലിൽ

മലപ്പുറം: സംസ്ഥാന സീനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ തൃശൂർ ഫൈനലിൽ കടന്നു. മലപ്പുറം കോട്ടപ്പടിയിൽ നടന്ന രണ്ടാം സെമി ഫൈനലിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മലപ്പുറത്തെ തോൽപ്പിച്ചാണ് തൃശൂർ ഫൈനലിൽ കടന്നത്. തൃശൂരിനായി പകരക്കാരായി ഇറങ്ങിയ മുന്നേറ്റതാരങ്ങളായ എൻ.എഫ്. എഡ്വിൻ (52), പി. സന്തോഷ് (90+2) എന്നിവരാണ് ഗോൾ നേടിയത്. മലപ്പുറത്തിനായി മുന്നേറ്റതാരം ജുനൈൻ കടവലത്ത് (26) ആശ്വാസ ഗോൾ നേടി.

ശനിയാഴ്ച വൈകീട്ട് നാലിന് നടക്കുന്ന ഫൈനലിൽ തൃശൂർ കണ്ണൂരുമായി ഏറ്റുമുട്ടും. ആദ്യ പകുതിയുടെ തുടക്കത്തിൽ തന്നെ ആതിഥേയരായ മലപ്പുറം ലീഡെടുത്ത് മുന്നേറി. തുടർന്ന് തുടരെ അവസരങ്ങൾ ലഭിച്ചെങ്കിലും മലപ്പുറത്തിന് മുതലാക്കാനായില്ല. രണ്ടാം പകുതിയോടെയാണ് തൃശൂർ കളിയിലേക്ക് തിരിച്ചുവന്നത്. രണ്ടാം പകുതിയുടെ തുടക്കത്തിൽത്തന്നെ തൃശൂർ മലപ്പുറത്തിന്റെ വല ചലിപ്പിച്ചു.

പകരക്കാരനായി ഇറക്കിയ മധ്യനിര താരം അർജുൻ കലാധരൻ നൽകിയ പാസ് മുന്നേറ്റ താരം എൻ.എഫ്. എഡ്വിൻ വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. കളിയുടെ അധിക സമയത്ത് ബോക്സിലേക്ക് വന്ന പന്ത് തൃശൂരിന്റെ പകരക്കാരനായി എത്തിയ മുന്നേറ്റതാരം പി. സന്തോഷ് ഗോളാക്കി മാറ്റുകയായിരുന്നു. കളിയിൽ തൃശൂരിന്റെ എഡ്വിനെ മാൻ ഓഫ് ദി മാച്ചായി തെരഞ്ഞെടുത്തു.

Tags:    
News Summary - State senior football: Thrissur beat Malappuram in the final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.