ലണ്ടൻ: ഇരട്ട നേട്ടവുമായി ട്രാൻസ്ഫർ വിപണിയിൽ വരവറിയിച്ച് ചെൽസി. മാഞ്ചസ്റ്റർ സിറ്റിയിൽനിന്ന് വിംഗർ റഹീം സ്റ്റർലിങ്ങിന്റെ വരവുറപ്പിച്ചതിനുപിന്നാലെ ഇറ്റാലിയൻ ക്ലബ് നാപോളിയിൽനിന്ന് സെനഗാൾ സെന്റർ ബാക്ക് ഖാലിദു കൗലിബാലിയെയും തോമസ് ടുക്കലിന്റെ ടീം വലയിലാക്കി. നാലു കോടി യൂറോക്കാണ് (ഏകദേശം 320 കോടി രൂപ) 31കാരൻ എത്തുന്നത്. അന്റോണിയോ റുഡിഗറും ആന്ദ്രിയാസ് ക്രിസ്റ്റ്യൻസണും ടീം വിട്ടതോടെ സെന്റർ ബാക്കിനായുള്ള ശ്രമത്തിലായിരുന്നു ചെൽസി.
സ്റ്റർലിങ്ങിന്റെ ചെൽസിയിലേക്കുള്ള കൂടുമാറ്റവും ഏറക്കുറെ ഉറപ്പായിട്ടുണ്ട്. അഞ്ചു കോടി പൗണ്ടിനാണ് (ഏകദേശം 475 കോടി രൂപ) 27കാരൻ എത്തുന്നത്. മാഞ്ചസ്റ്റർ സിറ്റിയിലെ സഹതാരങ്ങൾക്കും സ്റ്റാഫിനും ആരാധകർക്കുമായി സമൂഹമാധ്യമത്തിൽ വികാരനിർഭര വിടവാങ്ങൽ കുറിപ്പ് സ്റ്റർലിങ് പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.