ടീം മാറി, ശീലം മാറിയില്ല; ഗോളടി തുടർന്ന്​ സുവാരസ്​

മഡ്രിഡ്​: ടീം മാറിയെന്നേ​യുള്ളൂ ലൂയി സുവാരസ്​ ശീലങ്ങളൊന്നും മാറ്റിയിട്ടില്ല. ബാഴ്​സലോണ വിട്ട്​ അത്​ലറ്റികോ മഡ്രിഡിലെത്തിയ സുവാരസ്​ അരങ്ങേറ്റ മത്സരത്തിൽതന്നെ ഇരട്ട ഗോളടിച്ച്​ കളം വാണു. ഗ്രനഡക്കെതിരായ മത്സരത്തിൽ 6-1നായിരുന്നു അത്​ലറ്റികോയുടെ ജയം. 71ാം മിനിറ്റിൽ ഡീഗോ കോസ്​റ്റക്ക്​ പകരക്കാരനായി കളത്തിലിറങ്ങിയ ശേഷം 20 മിനിറ്റിനുള്ളിലായിരുന്നു സുവാരസ്​ ഡബ്​ൾ നേടിയത്​.

ഡ​ീഗോ കോസ്​റ്റയുടെ (9) ഗോളിൽ ലീഡ്​ നേടി. രണ്ടാം പകുതിയിൽ എയ്​ഞ്ചൽ കൊറിയ (47), ജോ ഫെലിക്​സ്​ (65) എന്നിവർകൂടി സ്​കോർ ചെയ്​ത്​ ലീഡുയർത്തി. പിന്നാലെ, സുവാരസ്​ കള​ത്തിലെത്തിയതോടെ അത്​ലറ്റികോയുടെ ആക്രമണത്തിന്​ മൂർച്ചയേറുകയായിരുന്നു. കളത്തിലെത്തി രണ്ടാം മിനിറ്റിൽ മാർകോസ്​ ലോറ​േൻറായുടെ (72) ഗോളിന്​ വഴിയൊരുക്കിയ ഉറുഗ്വായ്​ താരം 85, 93 മിനിറ്റിലാണ്​ സുവാരസ്​ സ്​കോർ ചെയ്​തത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.