മ​ല​പ്പു​റം: ഡ​ൽ​ഹി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന സു​ബ്ര​തോ ക​പ്പ് അ​ന്താ​രാ​ഷ്ട്ര ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ കേ​ര​ള ടീം ​ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. സ​ബ്​ ജൂ​നി​യ​ർ (അ​ണ്ട​ർ 14) വി​ഭാ​ഗം പൂ​ൾ എ​ച്ചി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഡ​ൽ​ഹി ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്പോ​ർ​ട്സ് സ്കൂ​ളി​നെ 5-0ത്തി​ന് ത​ക​ർ​ത്താ​ണ്​ കേ​ര​ള​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന ചേ​ലേ​മ്പ്ര എ​ൻ.​എ​ൻ.​എം.​എ​ച്ച്.​എ​സ്.​എ​സ് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ക​ട​ന്ന​ത്. ഒ​ന്നാം പ​കു​തി​യി​ൽ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് മു​ന്നി​ലാ​യി​രു​ന്ന കേ​ര​ള ടീം ​ര​ണ്ടാം പ​കു​തി​യി​ൽ മൂ​ന്ന് ഗോ​ളു​ക​ൾ കൂ​ടി നേ​ടി.

കേ​ര​ള​ത്തി​നു വേ​ണ്ടി ജി​ജി​ൻ മൂ​ന്ന് ഗോ​ളു​ക​ളും മു​ഹ​മ്മ​ദ് ജി​ഷാ​ൻ ര​ണ്ട്​ ഗോ​ളു​ക​ളും സ്കോ​ർ ചെ​യ്തു. പൂ​ൾ എ​ച്ചി​ലെ എ​ല്ലാ മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച് സ​മ്പൂ​ർ​ണ ആ​ധി​പ​ത്യ​ത്തോ​ടെ​യാ​ണ് കേ​ര​ള ടീം ​ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ക​ട​ന്ന​ത്. സെ​പ്​​റ്റം​ബ​ർ 11ന്​ ​സു​ബ്ര​തോ പാ​ർ​ക്ക് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് കേ​ര​ള​ത്തി​ന്‍റെ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​രം.

Tags:    
News Summary - Subroto Cup: Kerala in quarter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.