കോഴിക്കോട്: സംസ്ഥാന സുബ്രതോ കപ്പ് ഫുട്ബാൾ അണ്ടർ 14 ബോയ്സ് വിഭാഗത്തിൽ നിലവിലെ ജേതാക്കളായ മലപ്പുറം ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ് വീണ്ടും ചാമ്പ്യന്മാരായി. മെഡിക്കൽ കോളജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പാലക്കാട് മറിയുമ്മ മെമ്മോറിയൽ പബ്ലിക്ക് സ്കൂളിനെയാണ് മലപ്പുറം പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനില പാലിച്ചതിനാൽ ടൈബ്രേക്കറിൽ ഒന്നിനെതിരെ നാല് ഗോളുകൾ മലപ്പുറം വിജയിച്ചു.
കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായതിനാൽ ക്വാർട്ടർ ഫൈനലിലേക്ക് നേരിട്ടാണ് ചേലേമ്പ്ര കടന്നത്. ക്വാർട്ടറിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് ഇറങ്ങിയ ഗണപതി സ്കൂളിനെ 4-0 ത്തിന്പരാജയപ്പെടുത്തി. സെമിഫൈനലിൽ തിരുവനന്തപുരം ജില്ലക്കാരെ 3-2നാണ് ചേലേമ്പ്ര തറപറ്റിച്ചത്. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ഒ. രാജഗോപാൽ ട്രോഫിയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സംസ്ഥാന സ്പോർട്സ് ഓർഗനൈസർ എൽ. ഹരീഷ് ശങ്കർ അധ്യക്ഷത വഹിച്ചു. റവന്യൂ ജില്ല ഗെയിംസ് അസോസിയേഷൻ സെക്രട്ടറി ടി.എം. സുബൈർ, എ.കെ. അഷ്റഫ്, കെ. നബീൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.