കൊച്ചി: സൂപ്പർ ലീഗ് കേരളയുടെ സീസൺ ഒന്നിലെ ആറു ഫ്രാഞ്ചൈസികളെ കൊച്ചിയിൽ പ്രഖ്യാപിച്ചു. സെപ്റ്റംബർ ആദ്യത്തോടെ ആരംഭിക്കുന്ന പ്രഥമ സൂപ്പർ ലീഗിൽ കൊച്ചി പൈപ്പേഴ്സ് എഫ്.സി, കാലിക്കറ്റ് എഫ്.സി, തൃശൂര്‍ റോർ എഫ്.സി, കണ്ണൂർ സ്ക്വാഡ് എഫ്.സി, തിരുവനന്തപുരം കൊമ്പൻസ് എഫ്.സി, മലപ്പുറം എഫ്.സി എന്നീ ടീമുകൾ മത്സരിക്കും. 45 ദിവസം നീളുന്നതാണ് സൂപ്പർ ലീഗ് കേരള.
കേരള ഫുട്ബാള്‍ അസോസിയേഷനും സ്കോർലൈനും സംയുക്തമായാണ് ലീഗ് സംഘടിപ്പിക്കുന്നത്. സൂപ്പർ ലീഗ് കേരളത്തെ അന്തർദേശീയ ഫുട്ബാൾ ഭൂപടത്തിൽ അടയാളപ്പെടുത്തുമെന്ന് പരിചയപ്പെടുത്തൽ ചടങ്ങിൽ കായിക മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. കേരള ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ, മുൻ പ്രസിഡന്റ് കെ.എം.ഐ മേത്തർ, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ ടി.ജെ. വിനോദ്, പി.വി. ശ്രീനിജിൻ, ഓസ്ട്രേലിയയുടെ കോൺസൽ ജനറൽ (ചെന്നൈ) സിലായ് സാക്കി.
പ്രശസ്ത ടെന്നീസ് താരം മഹേഷ് ഭൂപതി (കൊച്ചി പൈപ്പേഴ്സ് എഫ്സി), ബ്രിസ്ബേൻ റോർ എഫ്.സി ചെയർമാനും സി.ഇ.ഒയുമായ കാസ് പടാഫ്ത, മുഹമ്മദ് റഫീഖ് (തൃശൂര്‍ റോർ എഫ്സി), കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ഡയറക്ടർ എം.പി. ഹസ്സൻ കുഞ്ഞി, ദോഹയിലെ കാസിൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ മിബു ജോസ് നെറ്റിക്കാടൻ, അസറ്റ് ഹോംസ് ഡയറക്ടർ പ്രവീഷ് കുഴുപ്പിള്ളി, ഷമീം ബക്കർ (കണ്ണൂർ സ്ക്വാഡ് എഫ്.സി), കിംസ് സി.എം.ഡി ഡോ.മുഹമ്മദ് ഇല്യാസ് സഹദുള്ള, കേരള ട്രാവൽസ് എം.ഡി കെ. സി. ചന്ദ്രഹാസൻ.
ടി.ജെ. മാത്യൂസ് (സഹഉടമ കോവളം എഫ്. സി), ഗൗരി ലക്ഷ്മി ഭായി (തിരുവനന്തപുരം കൊമ്പൻസ് എഫ്സി), ബിസ്മി ഗ്രൂപ്പ് എം.ഡി വി. എ. അജ്മൽ, തിരൂർ എസ്.എ.ടി എഫ്.സി & ഗ്രാൻഡ് ഹൈപർമാർക്കറ്റ്സിന്റെ ഡോ. അൻവർ അമീൻ ചേലാട്ട്, സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറം പ്രസിഡന്റ് ബേബി നീലാംബ്ര (മലപ്പുറം എഫ്.സി), ടെക് സംരംഭകൻ വി കെ. മാത്യൂസ് (ഐ.ബി.എസ് ഗ്രൂപ്പ്), പ്രശസ്ത കായിക താരവും പ്രോ കബഡി ലീഗ് സഹസ്ഥാപകനുമായ ചാരു ശർമ, കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി.
ഫുട്ബാൾ താരങ്ങളായ ഐ. എം. വിജയൻ, ഷബീറലി, ബൈച്ചുങ് ബൂട്ടിയ, സി.വി. പാപ്പച്ചൻ, സി.സി. ജേക്കബ്, വിക്ടർ മഞ്ഞില, എം. എം. ജേക്കബ്, ജോപോൾ അഞ്ചേരി, എൻ.പി. പ്രദീപ്, കെ.കെ.രഞ്ജിത്ത്, പരിശീലകരായ ടി. ജി. പുരുഷോത്തമൻ, സതീവൻ ബാലൻ, നാരായണ മേനോൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.