പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ ജാംഷഡ്പൂർ എഫ്.സിക്ക് ജയം. അനികേദ് ജാദവാണ് ജാംഷഡ്പൂരിനായി വിജയഗോൾ നേടിയത്. നോർത്ത് ഇൗസ്റ്റിെൻറ പെനാൽറ്റി തടുത്തിട്ട ജാംഷഡ്പൂരിെൻറ മലയാളി ഗോൾകീപ്പർ ടി.പി. രഹനേഷ് ടീമിെൻറ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
സമനിലകൾ കഴിഞ്ഞ് ജയം ലക്ഷ്യം വെച്ച് വന്നതിനാൽ തന്നെ ഇരുടീമുകളും ശ്രദ്ധയോടെയാണ് പന്തുതട്ടി തുടങ്ങിയത്. ആദ്യ 10 മിനിറ്റിൽ ഒരു ഷോട്ട് പോലും ഇരുടീമുകളും ഉതിർത്തില്ല. 15ാം മിനിറ്റിൽ ജാംഷഡ്പൂരാണ് ആദ്യമായി ഗോൾവല ലക്ഷ്യം വെച്ചത്.
അനികേദ് ജാദവ് തൊടുത്ത് വിട്ട ലോങ് റേഞ്ചർ പോസ്റ്റിന് വെളിയിലേക്കാണ് പറന്നത്. 23ാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്ന് നോർത്ത് ഈസ്റ്റിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും അംപിയക്ക് അവസരം മുതലെടുക്കാനായില്ല. 41ാം മിനിറ്റിൽ ഹെഡ്ഡറിലൂടെ അക്കൗണ്ട് തുറക്കാനുള്ള ശ്രമം ജാംഷഡ്പൂരിെൻറ എസ്സെക്ക് ഗോളാക്കാനായില്ല. ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചു.
53ാം മിനിറ്റിൽ മികച്ച ഒത്തിണക്കത്തോടെ കളിച്ച ജാംഷഡ്പൂരിെൻറ മുന്നേറ്റം ഫലം കണ്ടു. ജാക്കിചന്ദും െഎസക്കും ചേർന്ന് തുറന്നു നൽകിയ അവസരം പിഴവില്ലാതെ അനികേദ് ജാദവ് വലയിലാക്കി. താരത്തിെൻറ സീസണിലെ രണ്ടാമത്തെ ഗോളായിരുന്നു ഇത്.
66ാം മിനിറ്റിൽ ലാംബ്ലോറ്റിനെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി നോർത്ത് ഈസ്റ്റ് പാഴാക്കി. സില്ലയെടുക്ക കിക്ക് മലായാളിയായ രഹനേഷ് തട്ടിയകറ്റി.
ഒരു ഗോളിന് പിന്നിൽ നിന്ന ഹൈലാൻഡേഴ്സ് മുന്നേറ്റ നിര നിരാശപ്പെടുത്തി. മത്സരത്തിൽ ആകെ ഒരു തവണ മാത്രമാണവർ പോസ്റ്റിലേക്ക് ഷോട്ട് ഉതിർത്തത്. പരുക്കൻ കളിയാണ് ഇരു ടീമുകളും പുറത്തെടുത്തതെന്നും എടുത്ത് പറയണം. ആകെ 35 ഫൗളുകളാണ് മത്സരത്തിലുണ്ടായത്. അതിൽ 20ഉം നോർത്ത് ഈസ്റ്റ് താരങ്ങളുടെ വകയായിരുന്നു.
ഏഴ് മത്സരങ്ങളിൽ നിന്നും ഇരുടീമുകൾക്കും 10 പോയിൻറാണുള്ളത്. ഗോൾ ശരാശരിയിൽ ജാംഷഡ്പൂരിനെ പിന്തള്ളി നോർത്ത് ഈസ്റ്റ് നാലാം സ്ഥാനം നിലനിർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.