നിർണായക ഘട്ടത്തിൽ ഇരട്ട ഗോളുകളിലൂടെ അൽനസ്റിന് കന്നി അറബ് ക്ലബ് ചാമ്പ്യൻസ് കപ്പ് കിരീടം നേടിക്കൊടുത്തിട്ടും മാൻ ഓഫ് ദ മാച്ച് പുരസ്കാരം ലഭിക്കാത്തതിൽ പ്രകോപിതനായി ക്രിസ്റ്റ്യാനോ റൊണാൾഡോ. താരം മാച്ച് ഒഫീഷ്യലുകളോട് നീരസം പ്രകടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അൽഹിലാലിന്റെ മധ്യനിര താരം സെർഗെജ് മിലിങ്കോവിച്ചാണ് മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ഗോളൊന്നുമടിക്കാത്ത മിലിങ്കോവിച്ചിന് പുരസ്കാരം നല്‍കിയതാണ് താരത്തെ ചൊടിപ്പിച്ചത്. അതേസമയം, ടൂർണമെന്റിലെ മികച്ച ഗോൾവേട്ടക്കാരനുള്ള ഗോൾഡൻ ഷൂ താരത്തിന് ലഭിച്ചു. ഫൈനലിലെ ഇരട്ട ഗോളടക്കം ആറു ഗോളാണ് ക്രിസ്റ്റ്യാനോ സ്വന്തമാക്കിയത്. മാഞ്ചസ്റ്റർ യുനൈറ്റഡിൽനിന്ന് സൗദി ക്ലബിലെത്തിയശേഷം താരത്തിന്റെ ആദ്യ കിരീട നേട്ടമാണിത്.
സൗദി പ്രോ ലീഗിലെ ചിരവൈരികളായ അൽഹിലാലിനെ ഒന്നിനെതിരെ രണ്ടു ഗോളിന് തകർത്താണ് അൽനസ്ർ അറബ് ക്ലബ് കിരീടം ചൂടിയത്. കളിയുടെ അവസാന ഘട്ടം വരെ പിന്നിൽനിന്ന ശേഷമായിരുന്നു ക്രിസ്റ്റ്യാനോ രക്ഷകനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.